തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമിത് ഷാ പറഞ്ഞു; തൃശൂര്‍ ഇങ്ങെടുക്കാന്‍ സുരേഷ് ഗോപി വീണ്ടും ഇറങ്ങിയേക്കും, ബിജെപിക്ക് പ്രതീക്ഷ

Google Oneindia Malayalam News

തൃശൂര്‍: കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഒരിക്കല്‍ പോലും സാധിക്കാതെ പോയ ബിജെപിയുടെ ഏക സംസ്ഥാന ഘടകം ഒരു പക്ഷെ കേരളമായിരിക്കും. വോട്ട് വര്‍ധനവ് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ദേശീയ നേതൃത്വം മുന്നോട്ട് വെച്ച ലക്ഷ്യത്തിന് അടുത്തെങ്ങും എത്താന്‍ സാധിച്ചില്ല. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 5 മണ്ഡലങ്ങളിലെങ്കിലും വിജയിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഈ ലക്ഷ്യം പിടിച്ചെടുക്കാന്‍ വലിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനത്ത് ബിജെപി കോപ്പുകൂട്ടുന്നത്.

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

ഭാരവാഹികള്‍ക്ക് താക്കീത്

ഭാരവാഹികള്‍ക്ക് താക്കീത്

നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന താക്കീത് ഇതിനോടകം തന്നെ കേന്ദ്ര നേതൃത്വം സംസ്ഥാന ബിജെപി ഭാരവാഹികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ സംഘടന സംവിധാനത്തില്‍ ഉണ്ടാവില്ലെന്നാണ് സംസ്ഥാനത്തിന്റെ പാർട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി മുന്നറിയിപ്പ് ലഭിച്ചത്.

പൊതുസമ്മതരും മത്സരത്തിന്

പൊതുസമ്മതരും മത്സരത്തിന്

കേന്ദ്ര നേതൃത്വത്തിന്‍റെ താക്കീത് കൂടി ലഭിച്ചതോടെ ബിജെപി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി. എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെട്ട 40 മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തീരുമാനം. കെ സുരേന്ദ്രന്‍ ഒഴികേയുള്ള പ്രധാന നേതാക്കള്‍ക്ക് പുറമ പൊതുസമ്മതരെ കൂടി മത്സര രംഗത്ത് ഇറക്കാനാണ് ബിജെപി നേതൃയോഗത്തിന്‍റെ തീരുമാനം.

തൃശൂരില്‍ ചേര്‍ന്ന യോഗം

തൃശൂരില്‍ ചേര്‍ന്ന യോഗം

കെ സുരേന്ദ്രന്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ ദേശീയ നേതൃത്വമായിയിരിക്കും അന്തിമ തീരുമാനം എടുക്കുക. പ്രഹ്ളാദ് ജോഷിയും കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര നേതൃത്വത്തിന്‍റെ എല്ലാ പിന്തുണയും ജോഷി വാഗ്ദാനം ചെയ്തു. ഇതോടൊപ്പം തന്നെയാണ് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടിയുണ്ടാവുമെന്ന താക്കീതും നല്‍കിയത്.

നേമത്ത് ആര്

നേമത്ത് ആര്

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആരേയും മാറ്റിനിര്‍ത്തില്ല. 92 വയസ് പിന്നിട്ട ഒ രാജഗോപാല്‍ മാറി നില്‍ക്കണമെന്നും വേണ്ടെന്നും ഉള്ള അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് ഒ രാജഗോപാലിന് താല്‍പര്യം. എന്നാല്‍ അദ്ദേഹത്തെ വീണ്ടും നേമത്ത് മത്സരിപ്പിച്ച് വിജയം ഉറപ്പിക്കണമെന്ന അഭിപ്രായക്കാരും പാര്‍ട്ടി നേതൃതലത്തില്‍ തന്നെയുണ്ട്.

വട്ടിയൂര്‍ക്കാവില്‍ രാജേഷ്

വട്ടിയൂര്‍ക്കാവില്‍ രാജേഷ്

ഒ രാജഗോപാല്‍ ഇല്ലെങ്കില്‍ നേമത്ത് ഏറ്റവും കൂടുതല്‍ സാധ്യത കുമ്മനം രാജശേഖരനാണ്. ആര്‍എസ്എസിന്‍റെ ശക്തമായ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷിനെ രംഗത്ത് ഇറക്കാനാണ് നീക്കം. 2016 ലെ തിരഞ്ഞെടുപ്പില്‍ കുമ്മനംരാജശേഖരിനിലൂടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

ബിജെപി നേടിയത്

ബിജെപി നേടിയത്

മണ്ഡലത്തില്‍ 43700 വോട്ടുകളായിരുന്നു അത്തവണ ബിജെപി നേടിയത്. വിജയിച്ച കോണ്‍ഗ്രസിലെ മുരളീധരനുമായുള്ള വോട്ട് വ്യത്യാസം 7622 മാത്രമായിരുന്നു. എന്നാല്‍ 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാലിടറി. ഉപതിരഞ്ഞെടുപ്പില്‍ സിപിഎം മണ്ഡലം പിടിച്ചെടുത്തപ്പോള്‍ 27453 വോട്ടുകള്‍ മാത്രമായിരുന്നു ബിജെപിക്ക് നേടാന്‍ സാധിച്ചത്.

കഴക്കൂട്ടത്ത്

കഴക്കൂട്ടത്ത്

കേന്ദ്ര മന്ത്രി വി മുരളീധരന്‍ അല്ലെങ്കില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ എന്നിവരില്‍ ഏതെങ്കിലും ഒരാളെയാണ് പരിഗണിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്ത് എത്താന്‍ വി മുരളീധരന് സാധിച്ചിരുന്നു. സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനായിരുന്നു വിജയി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 36000 ത്തിലേറേ വോട്ട് എന്‍ഡിഎ നേടിയിരുന്നു.

കോഴിക്കോട് നോര്‍ത്തും പേരാമ്പ്രയും

കോഴിക്കോട് നോര്‍ത്തും പേരാമ്പ്രയും


എംടി രമേശിനെ കോഴിക്കോട് നോര്‍ത്തിലേക്കാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കെപി ശ്രീശന് 29860 വോട്ടായിരുന്നു മണ്ഡലത്തില്‍ ലഭിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലേറെ വോട്ടായിരുന്നു ബിജെപി സ്വന്തമാക്കിയത്. പേരാമ്പ്ര സീറ്റ് ബിഡിജെഎസില്‍ നിന്നും ഏറ്റെടുത്ത് സുഗീഷ് കൂട്ടാലിടയെ മത്സരിപ്പിച്ചേകും.

തൃശൂരില്‍ സുരേഷ് ഗോപി

തൃശൂരില്‍ സുരേഷ് ഗോപി

സുരേഷ് ഗോപിയെ തൃശൂരില്‍ ഇറക്കാനാണ് നീക്കം. ബി ഗോപാലകൃഷ്ണന്‍, ജില്ല പ്രസിഡന്‍റ് കെകെ അനീഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും സുരേഷ് ഗോപിയുണ്ടെങ്കില്‍ സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. സുരേഷ് ഗോപിയെ തൃശൂരില്‍ ഇറക്കാന്‍ അമിത് ഷായുടെ നിര്‍ദേശവും ഉണ്ടെന്നാണ് സൂചന.

സുരേഷ് ഗോപി ഇറങ്ങിയാല്‍

സുരേഷ് ഗോപി ഇറങ്ങിയാല്‍

സുരേഷ് ഗോപി തൃശൂരില്‍ ഇറങ്ങിയാല്‍ അനീഷ് കുമാര്‍ കുന്നംകുളത്തേക്ക് മാറിയേക്കും. തൃശൂരില്‍ കുടുംബ വേരുകള്‍ ഉള്ള മുന്‍ ഡിജിപി സെന്‍കുമാറും പട്ടികയില്‍ ഉണ്ടെങ്കിലും ഇദ്ദേഹത്തെ കുട്ടനാടോ തിരുവനന്തപുരം സെന്‍ട്രലിലോ പരീക്ഷിക്കാനാണ് സാധ്യത. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റില്‍ തോറ്റ ബി ഗോപാലകൃഷ്ണന് ഏത് സീറ്റെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

പാലക്കാട് സന്ദീപ് വാര്യര്‍

പാലക്കാട് സന്ദീപ് വാര്യര്‍

പാലക്കാട് സന്ദീപ് വാര്യര്‍ക്ക് തന്നെയാണ് ഏറ്റവും കൂടുതല്‍ സാധ്യത. സുരേഷ് ഗോപി ഇല്ലെങ്കില്‍ ഇദ്ദേഹത്തെ തൃശൂരില്‍ മത്സരിപ്പിച്ചാലും അത്ഭുതപ്പെടാനില്ല. മിസോറാം ഗവര്‍ണ്ണര്‍ പദവിയിലാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം ശ്രീധരന്‍പിള്ളയും ശക്തമാക്കിയിട്ടുണ്ട്. ചെങ്ങന്നൂരാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.

ഗ്ലാമർ ഗേൾ ദിഷ പഠാണി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

Thrissur
English summary
kerala assembly election 2021; Suresh Gopi may contest in Thrissur seat; Hope for the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X