• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'1 കോടി വീട്ടിൽ നിന്ന് എടുത്തായാലും ഞാനത് ചെയ്യും,എനിക്കതിന് നട്ടെല്ലുറപ്പുണ്ട്;മാസ് ഡയലോഗുമായി സുരേഷ് ഗോപി

തൃശ്ശൂർ; സിനിമാ സ്റ്റൈലിലാണ് നടനും എംപിയുനായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ. പ്രവർത്തകരെ ഇളക്കി മറിച്ചുകൊണ്ടുള്ള ഡയലോഗുകളും ആക്ഷനുകളും നിറഞ്ഞ് കൊണ്ടുള്ള താരത്തിന്റെ പ്രസംഗംങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ തൃശ്ശൂരിലെ ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച് കൊണ്ട് സുരേഷ് ഗോപി നടത്തിയ മറ്റൊരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ പ്രവർത്തകർ പ്രചരിപ്പിക്കുന്നത്. തൃശ്ശൂരിൽ ജയിപ്പിച്ചാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വാഗ്ദാനമാണ് പ്രസംഗത്തിൽ.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

എംഎൽഎ ആക്കിയാൽ

എംഎൽഎ ആക്കിയാൽ

തന്നെ ജയിപ്പിച്ച് എംഎൽഎ ആക്കിയാൽ ആ ഫണ്ടിൽ നിന്നും ഒരു കോടിയെടുത്ത് ശക്തൻമാർക്കറ്റ് നവീകരിച്ച് നൽകുമെന്നാണ് സുരേഷ് ഗോപി പ്രസംഗത്തിൽ പറയുന്നു. സിനിമാ ഡയലോഗിന്റെ അകമ്പടിയോടെ എത്തിയ പ്രസംഗം പ്രവർത്തകർക്കിടയിൽ വലിയ ആവേശം തീർക്കുന്നത് വീഡിയോയിൽ കാണാം.. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ

 ഈ അവസ്ഥ മാറ്റിതരമെന്ന്

ഈ അവസ്ഥ മാറ്റിതരമെന്ന്

ശക്തന്‍ മാര്‍ക്കറ്റില്‍ പോയി അവിടെ മാംസം, മല്‍സ്യം ,പച്ചക്കറി വില്‍ക്കുന്ന പ്രദേശങ്ങളിലെ വലിയ അപകടകരമായ അവസ്ഥയുണ്ട്. അത് എത്ര പേർക്ക് നേരിട്ട് അനുഭവത്തിലൂടെ അറിയാമെന്ന് തനിക്ക് അറിയില്ല. അവിടെ കച്ചവടക്കാരെ കണ്ടു, ഏറ്റവും വലിയ പ്രത്യേകത, ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ ചെന്നിട്ടാണ് ഞാന്‍ പറഞ്ഞത് ഈ അവസ്ഥ ഞാൻ മാറ്റിത്തരുമെന്ന്.

ഒരു മോഡൽ ചെയ്ത് തരും

ഒരു മോഡൽ ചെയ്ത് തരും

എന്നെ ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടിയെടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്തുകാണിക്കും. ഇത്രയും കാലം കേരളം ഭരിച്ച ഭരണപുംഗവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കിൽ എനിക്കതിനുള്ള നട്ടെല്ലുറപ്പുണ്ടെന്ന് നിങ്ങൾ മനസിലാക്കണം. ആര് മനസിലാക്കണം. നേരത്തെ പറഞ്ഞ ഈ അപമാനികൾ മനസിലാക്കണം.

ഞാൻ എംപിയാണ്

ഞാൻ എംപിയാണ്

ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെന്ന് വെക്കുക, എങ്കിലും ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ആ അക്കൗണ്ട് തുറക്കുമ്പോൾ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്ന് രണ്ട് കോടി കിട്ടിയാലും ഒരു കോടി എടുത്ത് ഞാനീ മോഡല്‍ അവിടെ സൃഷ്ടിക്കും.

എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട

എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട

ഇവിടെ രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തില്‍ ഈ പണിക്ക് വേണ്ടെന്ന് വച്ച് ഇറക്കിവിട്ടാല്‍ ഞാന്‍ എന്റെ കുടുംബത്തില്‍ നിന്നും കൊണ്ടുവരും ഒരു കോടി.

ഒരു സിപിഎംസിപിഐകാരനും സിപിഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ?.

ഏപ്രിൽ ആറിനായിരിക്കുമെന്ന്

ഏപ്രിൽ ആറിനായിരിക്കുമെന്ന്

വെല്ലുവിളിക്കുകയാണ്.ഞാൻ ചെയ്യുമെന്ന് പറഞ്ഞതിൽ നിനക്ക് അസൂയ ഉണ്ടെങ്കിൽ നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും. അത് നിങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നത് ഏപ്രിൽ ആറിനായിരിക്കണമെന്നാണ് എന്റെ ആദ്യത്തെ അപേക്ഷ, വീഡിയിൽ സുരേഷ് ഗോപി പറഞ്ഞു.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

ഇത്തവണ സംസ്ഥാനത്ത് ഏറെ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശ്ശൂർ. ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഇവിടെ കളമൊരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിഎസ് സുനിൽ കുമാറിലൂടെ ഇടതുമുന്നണി പിടിച്ചെടുത്ത മണ്ഡലം തിരിച്ച് പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കോൺഗ്രസ് ഇവിടെ നടത്തുന്നത്.

വിജയ പ്രതീക്ഷയിൽ

വിജയ പ്രതീക്ഷയിൽ

കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട പദ്മജ വേണുഗോപാൽ തന്നെയാണ് യുഡിഎഫിന് വേണ്ടി ഇക്കുറിയും ഇറങ്ങുന്നത്.എൽ‍ഡിഎഫ് സ്ഥാനാർത്ഥിയായ പി ബാലചന്ദ്രനും മത്സരിക്കുന്നു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ് പാർട്ടി.

ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം

cmsvideo
  Election 2021 : ശക്തന്റെ നാട് ഏത് ശക്തനെ ജയിപ്പിക്കും? | Oneindia Malayalam
  Thrissur

  English summary
  Kerala assembly election 2021; Suresh gopi mp's speech from thrissur constituency goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X