ഹെലികോപ്റ്ററില്‍ പറന്നെത്തി സുരേഷ് ഗോപി; കൃഷ്ണന്റെ ചിത്രമുള്ള ഷര്‍ട്ട്... തൃശൂര്‍കാര്‍ വിജയം തരും
തൃശൂര്‍: തൃശൂരിലെ ജനങ്ങള്‍ എനിക്ക് വിജയം തരുമെന്ന് സുരേഷ് ഗോപി. നാമിനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നടന്‍ എത്തിയത് താരപ്പകിട്ടോടെ. ഹെലികോപ്റ്ററില്‍ തൃശൂരിലെത്തിയ അദ്ദേഹം പുഴയ്ക്കലില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ കളക്ട്രേറ്റിലെത്തി. ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രധാന വിഷയമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കൃഷ്ണന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ചാണ് സുരേഷ് ഗോപി എത്തിയത്.

തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മല്‍സരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം പരിഗണിച്ചാണ് എന്നാണ് വിവരം. ന്യൂമോണിയ ബാധിച്ച് കൊച്ചി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രചാരണത്തിന് താരം ഉടന്‍ ഇറങ്ങില്ല.
അതേസമയം, നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം വെള്ളിയാഴ്ച അവസാനിക്കാനിക്കാനിരിക്കെയാണ് സുരേഷ് ഗോപി ഇന്ന് പത്രികാ സമര്‍പ്പണത്തിന് എത്തിയത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടന്‍ ദേവനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നേരത്തെ ദേവന്‍ തൃശൂരില്‍ മല്‍സരിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതും തീരുമാനം മാറ്റിയതും.
തൃശൂരില്‍ ശക്തമായ മല്‍സര സാധ്യതയുണ്ട് എന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ചു. നേരത്തെ ആശുപത്രി വിട്ട ശേഷവും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തും. ക്ഷേത്രങ്ങല്‍ വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുക. ശബരിമലയ്ക്ക് വേണ്ടി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തും.
അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപുറമിറങ്ങിയെന്നു കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കുന്ന വിഷയം പരാമര്‍ശിച്ച് സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരേയാണ് ശോഭാ സുരേന്ദ്രന്റെ മല്‍സരം. കേന്ദ്ര നേതൃത്വം നേരിട്ട ഇടപെട്ടാണ് അവരെ ഇത്തവണ മല്‍സരിപ്പിക്കുന്നത്. സംസ്ഥാന നേതൃത്വം ശോഭക്കെതിരെ നിലപാട് എടുത്തെങ്കിലും കേന്ദ്ര നേതൃത്വം തള്ളുകയായിരുന്നു.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം
നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം












Click it and Unblock the Notifications