തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടിപി സെന്‍കുമാര്‍ കൊടുങ്ങല്ലൂരില്‍, തൃശൂരില്‍ സുരേഷ് ഗോപിക്കായി സമ്മര്‍ദം; ബിഡിജെഎസിന് സീറ്റ് കുറയും

Google Oneindia Malayalam News

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വര്‍ധിച്ച വോട്ട് വിഹിതം തൃശൂര്‍ ജില്ലയില്‍ നിയമസഭ തിര‍ഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തൃശൂര്‍, ഇരിങ്ങാലക്കുട, നാട്ടിക, പുതുക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവ ഉള്‍പ്പടെ ബിജെപിയുടെ ഏറ്റവും കൂടുതല്‍ എ പ്ലസ് മണ്ഡലങ്ങള്‍ ഉള്ള ജില്ല കൂടിയാണ് തൃശൂര്‍. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ ഇത്തവണയില്‍ തൃശൂരില്‍ നല്‍കാനാവില്ലെന്ന കാര്യം ബിജെജെ നേരത്തെ തന്നെ ബിഡിജെഎസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിച്ചിരുന്നത്. ഇതില്‍ നിന്നും മൂന്ന് സീറ്റുകള്‍ ഇക്കുറി ബിജെപി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.

കൊടുങ്ങല്ലൂര്‍, നാട്ടിക

കൊടുങ്ങല്ലൂര്‍, നാട്ടിക

കൊടുങ്ങല്ലൂര്‍, നാട്ടിക, ഒല്ലൂര്‍ സീറ്റുകളിലാണ് ബിജെപിയുടെ നോട്ടം. മൂന്നും ബിജെപി പട്ടികയില്‍ എ പ്രസ് മണ്ഡലം. അന്തിമരൂപം സംസ്ഥാനതലത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളു. സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ബിഡിജെഎസ് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ ഇത്തവണയും തങ്ങള്‍ക്ക് വേണമന്നാണ് അവര്‍ പറയുന്നു.

സുരേഷ്‌ഗോപി വേണം

സുരേഷ്‌ഗോപി വേണം

ജില്ലയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി വോട്ടുകള്‍ നേടാന്‍ കഴിയുന്നതിന് അപ്പുറത്തുള്ള നേതാവ് വരണമെന്നാണ് ആവശ്യം. സുരേഷ്‌ഗോപിയോ ഇ. ശ്രീധരനോ വേണമെന്ന ആവശ്യം ഉണ്ടായെന്നാണ് സൂചന. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

സന്ദീപ് വാരിയരും ബി ഗോപാലകൃഷ്ണനും

സന്ദീപ് വാരിയരും ബി ഗോപാലകൃഷ്ണനും

ഇവര്‍ക്ക് പുറമെ സന്ദീപ് വാരിയര്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ബിഡിജെഎസില്‍ നിന്നും നാട്ടിക സീറ്റ് ഏറ്റെടുത്ത് ഷാജുമോന്‍ വട്ടേക്കാടിനെ മത്സരിപ്പിക്കാനാണ് ആലോചന. ട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളാണ്.

ചേലക്കരയില്‍

ചേലക്കരയില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ 33849 വോട്ടുകള്‍ നേടുകയും ഭരണം പിടിച്ച തിരുവില്വാമല പഞ്ചായത്ത് ഉള്‍പ്പെടുകയും ചെയ്തുന്ന ചേലക്കരയില്‍ തിരുവില്വാമല പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെ പരിഗണിക്കുന്നത് വടക്കാഞ്ചേരി മണ്ഡലത്തിലേക്കാണ്.

ടിപി സെന്‍കുമാറിന്

ടിപി സെന്‍കുമാറിന്

വടക്കാഞ്ചേരിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ്ബാബുവിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. പുതുക്കാട് മണ്ഡലത്തില്‍ പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്‍റ് എം നാഗേഷിനാണ് കൂടുതല്‍ സാധ്യത. ബിഡിജെഎസില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഏറ്റെടുത്ത് ടിപി സെന്‍കുമാറിനെ മത്സരിപ്പിക്കനാണ് നീക്കം. എന്നാല്‍ സെന്‍കുമാറിനായി സീറ്റ് വിട്ടുകൊടുക്കുന്നതില്‍ ബിഡിജെഎസിന് താല്‍പര്യമില്ല.

ബിഡിജെഎസ് പറയുന്നത്

ബിഡിജെഎസ് പറയുന്നത്

സീറ്റില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ശ്രീലാല്‍ മത്സരിക്കുമെന്നാണ് ബിഡിജെഎസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ബിജെപി മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന മറ്റൊരു മണ്ഡലം ഇരിങ്ങാലക്കുടയാണ്. ഇവിടെ മുന്‍ ഡിജിപി ജേക്കബ് തോമസിനാണ് പ്രഥമ പരിഗണന. അദ്ദേഹമില്ലെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച സന്തോഷ് ചെറാക്കുളത്തിനാണ് സാധ്യത.

Thrissur
English summary
kerala assembly election 2021; tp Senkumar may be BJP candidate in Kodungallur and Suresh Gopi in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X