പതിനായിരത്തിലേറെ വോട്ടിന് വിജയിക്കുമെന്ന് യുഡിഎഫ്: തദ്ദേശ കണക്ക് നോക്കാന്‍ എല്‍ഡിഎഫ്
തൃശൂര്‍: ഇത്തവണ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട. എല്‍ഡിഎഫിന് വേണ്ടി തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറും കേരളവര്‍മ കോളേജ് പ്രൊഫസറുമായിരുന്ന ആര്‍ ബിന്ദുവാണ് മത്സരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ കൂടിയാണ് ബിന്ദു. യുഡിഎഫ് ആവട്ടെ ഇത്തവണയും അവസരം നല്‍കിയിരിക്കുന്നത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ തോമസ് ഉണ്ണിയാടനും. എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടം നടക്കുന്ന മണ്ഡലത്തിലേക്ക് മുന്‍ ഡിജിപി ജേക്കബ് തോമസിനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി ഇറക്കിയതോടെ ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിന്‍റെ പ്രതീതിയാണ് മണ്ഡലത്തിലുള്ളത്.
ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രലൈസ്ഡ് എസി റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവില്‍, ചിത്രങ്ങള്‍ കാണാം

ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുടയെന്ന് കേള്‍ക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് ആദ്യം ഓര്‍മ്മ വരുന്ന പേരുകളില്‍ ഒന്ന് ലോനപ്പന്‍ നമ്പാടന്‍റേത്. ഇടത് സ്വതന്ത്രനായി 1982 മുതല്‍ 1996 വരെയുള്ള നാല് തവണ ഇരിങ്ങാലക്കുടയില്‍ നിന്നും വിജയിച്ച അദ്ദേഹം ഇകെ നായനാര്‍ മന്ത്രിസസഭയിലെ അംഗവുമായി. നാല് തവണയായുള്ള മത്സരത്തില്‍ അദ്ദേഹം പരാജയപ്പെടുത്തിയതില്‍ തോമസ് ഉണ്ണിയാടന്‍ എന്ന കേരള കോണ്‍ഗ്രസ് നേതാവും ഉണ്ടായിരുന്നു.

തോമസ് ഉണ്ണിയാടന്‍
2001 ല്‍ ലോനപ്പന്‍ നമ്പാടാന്‍ മണ്ഡലം മാറിയതിന് ശേഷമുള്ള മത്സരിത്തിലാണ് ഇരിങ്ങാലക്കുടയില്‍ നിന്നും തോമസ് ഉണ്ണിയാടന്‍ ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്. 2006 ലും 2011 ലും അദ്ദേഹം വിജയം തുടര്‍ന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്‍റെ അവസാന കാലത്ത് മുന്നണിയുടെ ചീഫ് വിപ്പ് പദവിയും തോമസ് ഉണ്ണിയാടനായിരുന്നു.

കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍
അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍ പഴയ മാണി പക്ഷക്കാരാനായ തോമസ് ഉണ്ണിയാടന്‍ നിലയുറപ്പിച്ചത് പിജെ ജോസഫിനൊപ്പമായിരുന്നു. ഇരിങ്ങാലക്കുട സീറ്റ് ലക്ഷ്യമിട്ടാണ് അദ്ദേഹം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന ആക്ഷേപം മറുപക്ഷം അപ്പോള്‍ തന്നെ സജീവമായി ഉയര്‍ത്തുകയും ചെയ്തു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
ഏതായാലും ജോസഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടന് തന്നെ ലഭിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പഴയ പല മാണി പക്ഷക്കാരേയും ജോസഫ് തഴഞ്ഞു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് അവസരം ലഭിക്കുന്നത്.

യുഡിഎഫിന്‍റെ ഭൂരിപക്ഷം
കഴിഞ്ഞ തവണ കൈവിട്ട് പോയ മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുമെന്നാണ് തോമസ് ഉണ്ണായാടന്‍ അവകാശപ്പെടുന്നത്. ഇക്കുറി യുഡിഎഫിന്‍റെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലായിരിക്കുമെന്ന അവകാശവാദങ്ങളും യുഡിഎഫ് നേതൃത്വത്തിനുണ്ട്. മണ്ഡലത്തിൽ താൻ നടപ്പാക്കിയ വികസനങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എല്‍ഡിഎഫ് അവകാശവാദം
എന്നാല്‍ ഏത് സാഹചര്യത്തിലും മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് അവകാശവാദം. കഴിഞ്ഞ തവണ സിപിഎമ്മിലെ കെയു അരുണന്‍ രണ്ടായിരം വോട്ടുകള്‍ക്കായിരുന്നു തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തിയത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതിന് പതിനായിരത്തില്‍ അടുത്ത് വോട്ടിന്‍റെ മേല്‍ക്കൈ മണ്ഡലത്തിലുണ്ട്.

ആര്‍ ബിന്ദു
കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റവും ഇടതുപക്ഷം അനുകൂല ഘടകമായി കാണുന്നു. അധ്യാപന ജോലിയിൽ നിന്ന് വിആർഎസ് എടുത്താണ് ആര്‍ ബിന്ദു ഇരിങ്ങാലക്കുടയിലെ മത്സരത്തിനിറങ്ങിയത്. ഇടതുപക്ഷ സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഇടതുമുന്നണി പ്രചാരണം നയിക്കുന്നത്. മണ്ഡലം നിലനിര്‍ത്തുന്ന കാര്യത്തില്‍ സംശയം ഇല്ലെന്നും. ഭൂരിപക്ഷം എത്രയായിരിക്കും എന്നതില്‍ മാത്രമേ സംശയമുള്ളുവെന്നുമാണ് നേതാക്കള്‍ പറയുന്നത്.

ജേക്കബ് തോമസും
മുൻ ഡിജിപി ജേക്കബ് തോമസ് സ്ഥാനാര്‍ത്ഥിയായി വന്നതോടെ എന്‍ഡിഎ പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പിലിറങ്ങിയതിലൂടെ ലഭിച്ചതെന്ന് ജേക്കബ് തോമസ് പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങല്‍ മോദിയുടെ വികസന കാഴ്ച്ചപ്പാടിന് ഒപ്പം നില്‍ക്കുമെന്നും മികച്ച വിജയം ഉണ്ടാവുമെന്ന് ബിജെപി നേതാക്കളും അവകാശപ്പെടുന്നു.
18 മാസം 18 കിലോ... ഭാരം കുറച്ച് തനുശ്രീ ദത്ത; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications