Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് മോഹം നടക്കില്ല; സീറ്റ് വിട്ടുനല്‍കില്ല, നിലപാടില്‍ ഉറച്ച് തോമസ് ഉണ്ണിയാടന്‍

തൃശൂര്‍: ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ഉണ്ണിയാടന്‍ അറിയിച്ചു. 15 വര്‍ഷം താന്‍ ഇരിങ്ങാലക്കുട എംഎല്‍എയായിരുന്നു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണെന്നും കേരള കോണ്‍ഗ്രസ എം ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടന്‍ പറയുന്നത്. അതേസമയം, ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി തോമസ് ഉണ്ണിയാടന്‍ രംഗത്തെത്തിയത്.

kerala

ഇടത് കോട്ട പിടിച്ചെടുത്ത ആളാണ് ഞാന്‍. 20 വര്‍ഷത്തിലേറെയായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നു. സീറ്റ് വിട്ടുനല്‍കേണ്ട സാഹചര്യമില്ലെന്നും ഉണ്ണിയാടന്‍ വ്യക്തമാക്കുന്നു. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് സജീവ പ്രവര്‍ത്തനത്തിലാണ് ഉണ്ണിയാടന്‍. യു ഡി എഫിലെ കേരള കോണ്‍ഗ്രസ് ഇപ്പോഴും യുഡിഎഫിനൊപ്പമാണുള്ളത്. അതുകൊണ്ട് സീറ്റിനെ സംബന്ധിച്ച് ഒരു മാറ്റത്തിന് വേണ്ടി ചിന്തിക്കേണ്ട ആവശ്യം ഇവിടെയില്ലെന്ന് തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കുന്നു.

കേരള കോണ്‍ഗ്രസിന് പ്രവര്‍ത്തകരില്ലാത്ത ഇരിങ്ങാലക്കുടയില്‍ നിയമസഭ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് മണ്ഡലം കമ്മിറ്റി നേരത്തെ പ്രമേയം പാസാക്കിയിരുന്നു. 15 വര്‍ഷം എംഎല്‍എയായ മണ്ഡലത്തില്‍ വ്യക്തിപരമായ വോട്ടുകളാണ് വിജയം നേടിത്തന്നതെന്നാണ് തോമസ് ഉണ്ണിയാടന്‍ പറയുന്നത്. ഇതിനിടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവുമായി തോമസ് ഉണ്ണിയാടന്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചനകള്‍. ഇപ്പോഴത്തെ എംഎല്‍എയായ കെയു അരുണനെ മാറ്റി ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം.

അതേസമയം, ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന ജേക്കബ് തോമസ് അറിയിച്ചിരുന്നു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഇരിങ്ങാലക്കുട. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 59,000 വോട്ടുകള്‍ നേടിയാണ് സിപിഎം ജയിച്ചത്. ജേക്കബ് തോമസിലൂടെ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+