തൃശൂരില്‍ ഇന്ന് 128 പേര്‍ക്ക് കൊവിഡ്: 123 കേസുകളും സമ്പര്‍ക്കത്തിലൂടെ, ജില്ലയില്‍ 1503 രോഗികള്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (സെപ്റ്റംബര്‍ 07) 128 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 155 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1503 ആണ്. തൃശൂര്‍ സ്വദേശികളായ 32 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5483 ആണ്. ഇതുവരെ രോഗമുക്തരായത് 3927 പേര്‍.

തിങ്കളാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റര്‍: 4, ആര്‍.എം.എസ് ക്ലസ്റ്റര്‍ 3, കെഇപിഎ ക്ലസ്റ്റര്‍ 2, വാടാനപ്പളളി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 110. ആരോഗ്യ പ്രവര്‍ത്തകര്‍-1, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍-2. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും വിദേശത്തുനിന്ന് വന്ന രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സിന് മുകളില്‍ 11 പുരുഷന്‍മാരും 8 സ്ത്രീകളും 10 വയസ്സിന് താഴെ 5 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 113, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 37, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-45, ജി.എച്ച് തൃശൂര്‍-11, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി - 33, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-56, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 59, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-116, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-128, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-41, ചാവക്കാട് താലൂക്ക് ആശുപത്രി -25, ചാലക്കുടി താലൂക്ക് ആശുപത്രി -9, സി.എഫ്.എല്‍.ടി.സി കൊരട്ടി - 48, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച് . ഇരിങ്ങാലക്കുട - 16, ഡി .എച്ച്. വടക്കാഞ്ചേരി - 6, അമല ഹോസ്പിറ്റല്‍ തൃശൂര്‍ - 0, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -18, മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍ -1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ - 18, പി സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-167.
ജില്ലയില്‍ 8506 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 135 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച 9048 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 1267 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 99480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 331 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 70 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. തൃശൂരില്‍ തതിങ്കളാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.












Click it and Unblock the Notifications