Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 162 പേര്‍ക്ക് കൂടി കൊവിഡ്; 95 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 1249 പേര്‍ ചികിത്സയില്‍

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (ആഗസ്റ്റ് 27) 162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂര്‍ സ്വദേശികളായ 46 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3816 ആണ്. ഇതുവരെ രോഗമുക്തരായത് 2530 പേര്‍.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 155 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 15 പേരുടെ രോഗഉറവിടമറിയില്ല. ആര്‍എംഎസ് ക്ലസ്റ്റര്‍ 7, ദയ ക്ലസ്റ്റര്‍ 19, ചാലക്കുടി ക്ലസ്റ്റര്‍ 4, എലൈറ്റ് ക്ലസ്റ്റര്‍ 2, ടസ്സാര ക്ലസ്റ്റര്‍ 1, ജനത ക്ലസ്റ്റര്‍ 3, സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 9, പോലീസ് 1, ആരോഗ്യപ്രവര്‍ത്തകര്‍ 8, മറ്റ് സമ്പര്‍ക്കം 86, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 2 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. വ്യാഴാഴ്ചയിലെ കണക്ക്:

ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 87 , സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 49, എം. സി. സി. എച്ച്. എം.ജി മുളങ്കുന്നത്തുകാവ് -44, ജി.എച്ച് ത്യശ്ശൂര്‍-10, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 53, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-74, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 71, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-165, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-224, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍-59, ചാവക്കാട് താലൂക്ക് ആശുപത്രി -21, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എല്‍.ടി.സി കൊരട്ടി - 66, കുന്നംകുളം താലൂക്ക് ആശുപത്രി -15, ജി.എച്ച് . ഇരിങ്ങാലക്കുട - 12, ഡി .എച്ച്. വടക്കാഞ്ചേരി - 3, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 50, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -12, എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ -4, പി . സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര്‍ - 7, അശ്വനി ഹോസ്റ്റല്‍ ത്യശ്ശൂര്‍ -1, ഹോം ഐസോലേഷന്‍ - 30.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+