Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിൽ കൊവിഡ് കേസുകൾ ഉയരുന്നു..! 263 രോഗികളിൽ 253 പേര്‍ക്കും സമ്പർക്കം വഴി, ഇന്നത്തെ വിവരങ്ങൾ

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച (16/09/2020) 263 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 220 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂര്‍ സ്വദേശികളായ 44 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്. 5094 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

covid

ജില്ലയില്‍ സമ്പര്‍ക്കം വഴി 256 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: എലൈറ്റ് ക്ലസ്റ്റര്‍ (രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 4, ദയ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)-1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) കൊടുങ്ങല്ലൂര്‍-1, പരുത്തിപ്പാറ കുമരനെല്ലൂര്‍ -1, ജൂബിലി തൃശൂര്‍-1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 236. കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ 5 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 13 പുരുഷന്‍മാരും 19 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 21 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 89, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-38, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-41, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-60, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 54, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-214, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-83, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-150, സി.എഫ്.എല്‍.ടി.സി കൊരട്ടി-87, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍281, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-44, ജി.എച്ച് തൃശൂര്‍-12, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -42, ചാവക്കാട് താലൂക്ക് ആശുപത്രി -20, ചാലക്കുടി താലൂക്ക് ആശുപത്രി -17, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട -15, ഡി.എച്ച്. വടക്കാഞ്ചേരി -4, അമല ആശുപത്രി-5, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-35, മദര്‍ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ -22, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് - 1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍- 4,

സി.എഫ്.എല്‍.ടി.സി നാട്ടിക -43. 582 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 9593 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 180 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ബുധനാഴ്ച 1748 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2181 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 119193 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 394 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 81 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ബുധനാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 349 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+