തൃശ്ശൂര്‍ ജില്ലയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു: 989 പേര്‍ക്ക് കൂടി രോഗം, 108 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (12/01/2022) 989 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 108 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,543 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,55,902 ആണ്. 5,47,103 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കം വഴി 966 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 13 പേര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

6,757 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,548 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,867 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 342 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 39,38,536 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.64% ആണ്.
ജില്ലയില്‍ ഇതുവരെ 46,40,144 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 24,99,293 പേര്‍ ഒരു ഡോസ് വാക്‌സിനും, 21,31,081 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ജില്ലയില്‍ 9,770പേര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 83,586 കുട്ടികളാണ് (1518 വയസ്സ്) ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്.
കെയ്‌സ് തൊഴില്‍ മേള; തൊഴിലുടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ നൈപുണ്യ സമിതിയുടെയും സഹകരണത്തോടെ തൃശൂര്‍ വിമല കോളേജില്‍ ഫെബ്രുവരി 12 , 13 തീയതികളില്‍ നടക്കുന്ന തൊഴില്‍ മേളയിലേക്കുള്ള തൊഴിലുടമകളുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന തൊഴില്‍ മേളയില്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
Recommended Video
www.staejobportal.kerala.gov.in പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എല്ലാ തൊഴില്‍ ദാതാക്കളും എത്രയും വേഗം സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കെയ്സ് ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ആര്‍ മോസസ് അറിയിച്ചു. രജിസ്ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ജോലി ഒഴിവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതേ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. തൊഴില്‍ ദാതാക്കള്‍ക്ക് പുറമെ തൊഴില്‍ അന്വേഷകര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8075967726.












Click it and Unblock the Notifications