വീണ്ടും 1000 കടന്ന് തൃശൂര്‍; ജില്ലയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു, 9269 രോഗികള്‍ ചികിത്സയില്‍
തൃശൂര്‍ : ജില്ലയിലെ 1010 പേര്‍ക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബര്‍ 13) കോവിഡ്-19 സ്ഥിരീകരിച്ചു. 650 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂര്‍ സ്വദേശികളായ 143 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23785 ആണ്. അസുഖബാധിതരായ 14341 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ചൊവ്വാഴ്ച ജില്ലയില്‍ മുഴുവന്‍ കേസുകളിലും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഇതില്‍ 10 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍: ദിവ്യഹൃദയാശ്രമം പുത്തൂര്‍ ക്ലസ്റ്റര്‍ 22, ദയ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 973. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍:
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-358, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-46, കില ബ്ലോക്ക് 1 തൃശൂര്‍-68, കില ബ്ലോക്ക് 2 തൃശൂര്‍-36, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-143, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-151, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-151, സി.എഫ്.എല്‍.ടി.സി കൊരട്ടി-36, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-388, സി.എഫ്.എല്‍.ടി.സി നാട്ടിക-445, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്-70, എം.എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-84, ജി.എച്ച് തൃശൂര്‍-18, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-64, ചാവക്കാട് താലൂക്ക് ആശുപത്രി-49, ചാലക്കുടി താലൂക്ക് ആശുപത്രി-13, കുന്നംകുളം താലൂക്ക് ആശുപത്രി-19, ജി.എച്ച്. ഇരിങ്ങാലക്കുട-16, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-67, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -91, മദര്‍ ആശുപത്രി-19, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-7, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍-10, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-3, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-8, സെന്റ് ആന്റണിസ് പഴുവില്‍-8, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്-4, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം-4, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-14.
5789 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 550 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 284 പേര്‍ ആശുപത്രിയിലും 266 പേര്‍ വീടുകളിലുമാണ്. 2776 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3511 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 197617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
ചൊവ്വാഴ്ച 384 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 39 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 470 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.












Click it and Unblock the Notifications