• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ 1055 പേര്‍ക്ക് കൂടി കോവിഡ്, 2437 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 11,102 രോഗികള്‍ ചികിത്സയില്‍

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (31/05/2021) 1055 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2437 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രാഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,102 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 76 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,040 ആണ്. 2,23,562 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.11% ആണ്. ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 1045 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 64 പുരുഷന്‍മാരും 88 സ്ത്രീകളും പത്ത് വയസ്സിനു താഴെ 42 ആണ്‍കുട്ടികളും 37 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 268
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 780
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 336
4. സ്വകാര്യ ആശുപത്രികളില്‍ - 796
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1368

കൂടാതെ 6,499 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,064 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 440 പേര്‍ ആശുപത്രിയിലും 1,624 പേര്‍ വീടുകളിലുമാണ്. 5,826 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3,284 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2,308 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 234 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 17,39,051 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

750 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,01,243 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 21 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 46,163 38,770
2. മുന്നണി പോരാളികള്‍ 37,078 23,814
3. 45 വയസ്സിന് മുകളിലുളളവര്‍ 5,60,271
1,03,506
4. 18-44 വയസ്സിന് ഇടയിലുളളവര്‍ 16,863
ആകെ 6,60,375 1,66,090

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
    സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    Thrissur
    English summary
    Kerala Covid Update: Today 1055 New Covid Cases Reported In Thrissur
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X