തൃശൂരില്‍ 108 പേര്‍ക്ക് കൂടി കോവിഡ്; 243 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 2303 രോഗികള്‍ ചികിത്സയില്‍
തൃശൂര്‍: ജില്ലയില്‍ ഞായറാഴ്ച (14/03/2021) 108 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 243 പേര്‍ രോഗമുക്തരായി ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2303 ആണ്. തൃശൂര്‍ സ്വദേശികളായ 59 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,549 ആണ്.

98,541 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ഞായറാഴ്ച സമ്പര്‍ക്കം വഴി 103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗ ഉറവിടം അറിയാത്ത 02 പേര്‍ക്കും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 08 പുരുഷന്‍മാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 01 ആണ്‍കുട്ടിയും 02 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
1. തൃശ്ശൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ - 95
2. വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 172
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 54
4. സ്വകാര്യ ആശുപത്രികളില്‍ - 67
കൂടാതെ 1807 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 151 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 38 പേര്‍ ആശുപത്രിയിലും 113 പേര്‍ വീടുകളിലുമാണ്. 4692 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2361 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 2138 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 193 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 10,64,483 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
406 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,55,366 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 07 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സലിംഗ് നല്‍കി.
*ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍*
ആരോഗ്യ പ്രവര്‍ത്തകര്‍ 1േെ ഡോസ് - 39,452
ആരോഗ്യ പ്രവര്‍ത്തകര്‍ 2ിറ ഡോസ് -29,684
മുന്നണി പോരാളികള്‍ - 9,452
പോളിംഗ് ഓഫീസര്‍മാര്‍ - 18,898
45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ളവര്‍ - 2049
60 വയസ്സിനു മുകളിലുള്ളവര്‍ - 42,298
നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications