Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇതുവരെ കൊവിഡ് മുക്തരായത് 5 ലക്ഷത്തില്‍ കൂടുതല്‍ പേര്‍; 1091 പുതിയ രോഗികള്‍

തൃശൂര്‍: തൃശൂരില്‍ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 5 ലക്ഷം കടന്നു. ഇതുവരെ 5,00,898 പേരെയാണ് തൃശൂര്‍ ജില്ലയില്‍ നിന്ന് രോഗമുക്തരായത്. ആകെ 5,08,895 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 1091 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. 1,296 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,157 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13% ആണ് .

ജില്ലയില്‍ വെള്ളിയാഴ്ച്ച സമ്പര്‍ക്കം വഴി 1080 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും , ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 74 പുരുഷന്‍മാരും 85 സ്ത്രീകളും പത്ത് വയസ്സിനു താഴെ 37 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമുണ്ട്.

covid

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 139
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 164
സര്‍ക്കാര്‍ ആശുപത്രികളില്‍ - 123
സ്വകാര്യ ആശുപത്രികളില്‍ - 274
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 26

കൂടാതെ 4, 340 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1056 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 127 പേര്‍ ആശുപത്രിയിലും 929 പേര്‍ വീടുകളിലുമാണ്. 8,308 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,601 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,428 പേര്‍ക്ക് ആര്‍ ടി- പി സി ആര്‍ പരിശോധനയും, 279 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 33,62,843 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Recommended Video

cmsvideo
    9246 New Covid Positive Cases In Kerala

    514 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,46,055 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 38 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംങ് നല്‍കി. ജില്ലയില്‍ ഇതുവരെ 33,80,570 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,74,257 പേര്‍ ഒരു ഡോസ് വാക്‌സിനും, 11, 06,313 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+