തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ന് കൊവിഡ് കേസുകള്‍ 1000 കടന്നത് തൃശൂരിൽ മാത്രം; ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍; ആകെ 9916 രോഗികൾ

Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച (30/10/2020) 1096 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂര്‍ സ്വദേശികളായ 72 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

ജില്ലയില്‍ സമ്പര്‍ക്കം വഴി 1080 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേര്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ഉറവിടം അറിയാത്ത 6 പേരുമുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 65 പുരുഷന്‍മാരും 65 സ്ത്രീകളും പത്ത് വയസ്സിനു താഴെ 48 ആണ്‍കുട്ടികളും 42 പെണ്‍കുട്ടികളുമുണ്ട്.

ള്ളിയാഴ്ച 1030 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 312 പേര്‍ ആശുപത്രിയിലും 718 പേര്‍ വീടുകളിലുമാണ്. വെള്ളിയാഴ്ച മൊത്തം 6730 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5345 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1163 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 222 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,91,075 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

വെള്ളിയാഴ്ച 414 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 97,523 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 39 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍ വഴി കൗണ്‍സലിംഗ് നല്‍കി. വെള്ളിയാഴ്ച റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Thrissur
English summary
Kerala Covid Update: Today 1096 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X