തൃശൂരില്‍ 1100 കടന്ന് കൊവിഡ് കേസുകള്‍: ജില്ലയില്‍ 9000 കൂടുതല്‍ രോഗികള്‍ ചികിത്സയില്‍
തൃശൂര്‍: ജില്ലയിലെ 1109 പേര്‍ക്ക് കൂടി ശനിയാഴ്ച (ഒക്ടോബര്‍ 17) കോവിഡ്-19 സ്ഥിരീകരിച്ചു. 1227 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9320 ആണ്. തൃശൂര്‍ സ്വദേശികളായ 163 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27151. അസുഖബാധിതരായ 17564 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

മുഴുവന്‍ കേസുകളിലും സമ്പര്‍ക്കം വഴിയാണ് രോഗബാധ. 11 കേസുകളുടെ ഉറവിടം വ്യക്തമല്ല. യു.എല്‍.സി.സി ക്ലസ്റ്റര്‍ 7, മറ്റ് സമ്പര്‍ക്ക കേസുകള്‍ 1085. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളില്‍ 60 വയസ്സിന് മുകളില്‍ 68 പുരുഷന്‍മാരും 70 സ്ത്രീകളും 10 വയസ്സിന് താഴെ 47 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍:
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-242, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-28, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 തൃശൂര്‍-44, കില ബ്ലോക്ക് 2 തൃശൂര്‍-42, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-150, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-158, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-235, സി.എഫ്.എല്‍.ടി.സി കൊരട്ടി-31, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-317, സി.എഫ്.എല്‍.ടി.സി നാട്ടിക-362, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്-24, ജ്യോതി സിഎഫ്എല്‍ടിസി, ചെറുതുരുത്തി-33, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-76, ജി.എച്ച് തൃശൂര്‍-25, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-55, ചാവക്കാട് താലൂക്ക് ആശുപത്രി-24, ചാലക്കുടി താലൂക്ക് ആശുപത്രി-8, കുന്നംകുളം താലൂക്ക് ആശുപത്രി-22, ജി.എച്ച്. ഇരിങ്ങാലക്കുട-12, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-47, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -80, മദര്‍ ആശുപത്രി-15, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-8, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂര്‍-1, രാജാ ആശുപത്രി ചാവക്കാട്-3, അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍-16, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി-8, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-4, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-5, സെന്റ് ആന്റണീസ് പഴുവില്‍-7, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-15.
ശനിയാഴ്ച 6048 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 1136 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 273 പേര്‍ ആശുപത്രിയിലും 863 പേര്‍ വീടുകളിലുമാണ്. 3816 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4458 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 214479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 400 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 33 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍ഡുകളിലുമായി 500 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.












Click it and Unblock the Notifications