തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീനില്‍ കഴിയുന്നത് മറച്ചുവച്ച് ആളുകള്‍ കറങ്ങിനടക്കുന്നു; തൃശൂരിലെ കൊവിഡ് ഭീഷണി ഉയരുന്നു

Google Oneindia Malayalam News

തൃശൂര്‍: കൊവിഡ് ക്വാറന്റീനില്‍ കഴിയാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് രോഗ വ്യാപനം വര്‍ദ്ധിപ്പിക്കുന്നതായി ആക്ഷേപം. തൃശൂരില്‍ ക്വാറന്റീന്‍ വിവരം മറച്ചുവച്ച് പലരും ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്തതിനാല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍. നാടിന് തന്നെ ശാപമായാണ് ചിലര്‍ ഇത്തരത്തിലുള്ള പ്രവണത കാണിച്ചുവരുന്നത്. തൃശൂരില്‍ ദിവസേന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

covid

Recommended Video

cmsvideo
തൃശ്ശൂര്‍: ക്വാറന്റിൻ മറച്ചുവച്ച് ആളുകൾ കറങ്ങി നടക്കുന്നത് അപകടഭീഷണി ഉയർത്തുന്നു

അതേസമയം, തൃശൂര്‍ ജില്ലയിലെ 1208 പേര്‍ക്ക് കൂടി ശനിയാഴ്ച (ഒക്ടോബര്‍ 10) കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ശനിയാഴ്ച 510 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8929 ആണ്. തൃശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21118 ആണ്. അസുഖബാധിതരായ 12029 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 1199 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 16 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി വ്യാഴാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 9, കുന്നംകുളം യൂനിയന്‍ ക്ലസ്റ്റര്‍ 8, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 5, വൈമാള്‍ തൃപ്രയാര്‍ ക്ലസ്റ്റര്‍ 5, കുന്നംകുളം മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 4, മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 3, ജോണ്‍സ് ഹോണ്ട ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 2, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 2, അല്‍ അമീന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 2, ദയ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, എലൈറ്റ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 1, ഐ.സി.ഐ.സിഐ ബാങ്ക് ക്ലസ്റ്റര്‍ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റര്‍ 1, ഒല്ലൂര്‍ യൂനിയന്‍ ക്ലസ്റ്റര്‍ 1, യു.എല്‍.സി.എസ്.എസ് ഗുരുവായൂര്‍ ക്ലസ്റ്റര്‍ 1.

മറ്റ് സമ്പര്‍ക്ക കേസുകള്‍ 1125. കൂടാതെ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 7 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Thrissur
English summary
Kerala Covid Update: Today 1208 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X