തൃശൂരില്‍ ഇന്ന് 121 പേര്‍ക്ക് കൂടി കൊവിഡ്: 100 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 1436 രോഗികള്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 2) 121 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 100 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1436 ആണ്. തൃശൂര്‍ സ്വദേശികളായ 51 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4720. അസുഖബാധിതരായ 3232 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 118 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 20 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്.
സ്പിന്നിംഗ് മില്‍ ക്ലസ്റ്റര്‍ 6
പരുത്തിപ്പാറ ക്ലസ്റ്റര്‍ 5
എലൈറ്റ് ക്ലസ്റ്റര്‍ 4
ജനത ക്ലസ്റ്റര്‍ 4
ആര്‍.എം.എസ് ക്ലസ്റ്റര്‍ 3
ദയ ക്ലസ്റ്റര്‍ 3
സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 2
ചാലക്കുടി ക്ലസ്റ്റര്‍ 2
അഴീക്കോട് ക്ലസ്റ്റര്‍ 2
കല്ലേപ്പാടം ക്ലസ്റ്റര്‍ 2
എ.ആര്‍. ക്യാമ്പ് 1
അമല ക്ലസ്റ്റര്‍ 1
തസാര ക്ലസ്റ്റര്‍ 1
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ്ലൈന്‍ വര്‍ക്കര്‍ക്കും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
മറ്റ് സമ്പര്‍ക്ക കേസുകള്‍ 59. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 2 പേര്‍ക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും പ്രവേശിപ്പിച്ചവര്‍. ബുധനാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 103 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 45
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-43
ജി.എച്ച് തൃശൂര്‍-13
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി - 53
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്
-82
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്
- 39
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-134
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-175
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-56
ചാവക്കാട് താലൂക്ക് ആശുപത്രി -25
ചാലക്കുടി താലൂക്ക് ആശുപത്രി -12 സി.എഫ്.എല്‍.ടി.സി കൊരട്ടി - 50
കുന്നംകുളം താലൂക്ക് ആശുപത്രി -14
ജി.എച്ച് . ഇരിങ്ങാലക്കുട - 16
ഡി .എച്ച്. വടക്കാഞ്ചേരി - 5
അമല ഹോസ്പിറ്റല്‍ തൃശൂര്‍ 11
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -15
മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍ -1
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ - 6
പി . സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ 159
ഹോം ഐസൊലേഷന്‍
204.
8799 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 169 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖ
ബാധിതരായ 3232 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ബുധനാഴ്ച 629 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 1128 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 89335 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് . ബുധനാഴ്ച 350 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 72508 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 62 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ബുധനാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 305 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+