തൃശൂരില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 4,86,547 പേര്‍ക്ക്; ജില്ലയില്‍ ചികിത്സയിലുള്ളത് 12,832 രോഗികള്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇതുവരെ 4,86,547 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,71,772 പേരാണ് കൊവിഡില്‍ നിന്നും മുക്തമായത്. ഇന്ന് ജില്ലയില്‍ 1271 പേര്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,832 ആയി. രോഗം ബാധിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗമുക്തി നേടുന്നത് ആശ്വാസം പകരുന്ന ഒന്നാണ്. ഇന്ന് മാത്രം 3706 പേരാണ് തൃശൂരില്‍ നിന്ന് കൊവിഡ് മുക്തി നേടിയത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61% ആണ്.
ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 1,260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 112 പുരുഷന്‍മാരും 107 സ്ത്രീകളും പത്ത് വയസ്സിനു താഴെ 40 ആണ്‍കുട്ടികളും 55 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 180
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 348
സര്‍ക്കാര്‍ ആശുപത്രികളില്‍ - 219
സ്വകാര്യ ആശുപത്രികളില്‍ - 379
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 791
കൂടാതെ 9,644 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,716 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 199 പേര്‍ ആശുപത്രിയിലും 1,517 പേര്‍ വീടുകളിലുമാണ്. 9,340 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,317 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,670 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 353 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,26,476 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
645 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,36,107 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 32 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വെങ്കിടങ്ങ്, പൂമല, അവണൂര്‍, വെറ്റിലപ്പാറ, എളവളളി, ഒരുമനയൂര്‍, വെളളാംങ്കല്ലൂര്‍, കാറളം, പുത്തൂര്‍, മാടക്കത്തറ, വാടാനപ്പിളളി, ഏങ്ങണ്ടിയൂര്‍ എന്നിവിടങ്ങളില്‍ നാളെ ( 29 /09 / 2021 ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലയില്‍ ഇതുവരെ 32,27,055 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,49,651 പേര്‍ ഒരു ഡോസ് വാക്‌സിനും, 9,77,404 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു .












Click it and Unblock the Notifications