Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ ജില്ലയിലെ കൊവിഡ് കേസുകള്‍ ഇന്നും 1000 കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74 ശതമാനം

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് കേസുകള്‍ 1000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും കൂടുതലാണ്. 11.74 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി രേഖപ്പെടുത്തിയപ്പോള്‍ 1304 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് രോഗമുക്തരായി എന്നത് ആശ്വാസകരമാണ്. 1386 പേരാണ് രോഗമുക്തി നേടിയത്.

corona

ഇപ്പോള്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,74,902 ആണ്. 2,63,982 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74% ആണ്.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 72പുരുഷന്‍മാരും 88 സ്ത്രീകളും പത്ത് വയസ്സിനു താഴെ 36 ആണ്‍കുട്ടികളും 47 പെണ്‍കുട്ടികളുമുണ്ട്.

ഭര്‍ത്താവിന്റെ വിയോഗത്തില്‍ വിങ്ങിപൊട്ടി നടി മന്ദിര ബേഡി; ആദരാഞ്ജലി അര്‍പ്പിച്ച് സിനിമലോകം, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+