Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു; ആകെ 7996 പേര്‍ ചികിത്സയില്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇതുവരെ 5,01,523 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 4,91,667 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തതെന്ന് ജില്ല ഭരണകൂടം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. അതേസമയം, ഇന്ന് 1311 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1,433 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,996 ആണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97% ആണ്.

covid

ജില്ലയില്‍ വെളളിയാഴ്ച സമ്പര്‍ക്കം വഴി 1,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 106 പുരുഷന്‍മാരും 111 സ്ത്രീകളും പത്ത് വയസ്സിനു താഴെ 38 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 166
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 234
സര്‍ക്കാര്‍ ആശുപത്രികളില്‍ - 201
സ്വകാര്യ ആശുപത്രികളില്‍ - 289
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 65

കൂടാതെ 5,730 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,700 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 149 പേര്‍ ആശുപത്രിയിലും 1551 പേര്‍ വീടുകളിലുമാണ്. 9,386 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,877 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 7,251 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 258പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 33,08,457 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    700 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,42,551 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 43 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. പൂമല, പാമ്പൂര്‍, മുണ്ടൂര്‍, തോളൂര്‍, വേലൂര്‍, ചുണ്ടൂല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, മുല്ലശ്ശേരി, എളവളളി എന്നിവിടങ്ങളില്‍ നാളെ (08/10/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലയില്‍ ഇതുവരെ 33,32,491 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,67,897 പേര്‍ ഒരു ഡോസ് വാക്‌സിനും, 10,64,594 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+