തൃശ്ശൂരില്‍ 137 പേര്‍ക്ക് കൂടി കോവിഡ്, 202 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 2031 രോഗികള്‍ ചികിത്സയില്‍
തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (17/03/2021) 137 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 202 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2031 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 39 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,922 ആണ്.

99,184 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 134 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, രോഗ ഉറവിടം അറിയാത്ത 02 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 14 പുരുഷന്‍മാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 05 ആണ്‍കുട്ടികളും 04 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 73
2. വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 132
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 52
4. സ്വകാര്യ ആശുപത്രികളില്‍ - 44
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
കൂടാതെ 1593 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 169 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 34 പേര്‍ ആശുപത്രിയിലും 135 പേര്‍ വീടുകളിലുമാണ്. 7088 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3502 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3184 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 402 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 10,82,040 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 401 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,56,553 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 11 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications