തൃശൂരില്‍ ഇന്ന് 1430 പേര്‍ക്ക് കൂടി കോവിഡ്, 6501 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 13,705 രോഗികള്‍ ചികിത്സയില്‍
തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (24/05/2021) 1430 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6501 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത
രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,705 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,23,224 ആണ്. 2,08,228 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.97% ആണ്.

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 1412 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 112 പുരുഷന്‍മാരും 124 സ്ത്രീകളും പത്ത് വയസ്സിനു താഴെ 49 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 386
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 865
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 336
4. സ്വകാര്യ ആശുപത്രികളില്‍ - 851
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1355
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
കൂടാതെ 8,482 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2558 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 518 പേര്‍ ആശുപത്രിയിലും 2040 പേര്‍ വീടുകളിലുമാണ്. 6,818 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3,512 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,145 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 161 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 16,73,410 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 557 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ
1,95,496 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 67 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications