തൃശൂരില്‍ ഇതുവരെ 4,55,309 പേര്‍ക്ക് കൊവിഡ് ബാധിച്ചു; 1567 പുതിയ രോഗികള്‍, ടിപിആര്‍ 20ന് മുകളില്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇതുവരെ 4,55,309 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ഭരണകൂടം പുറത്തുവിട്ട ഏറ്റവും പുതിയ കൊവിഡ് കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 4,32,921 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് രോഗമുക്തരായത്. ജില്ലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചുവരികയാണ്. ഇന്ന് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.36% ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണ്.
1,567 പുതിയ രോഗികളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,807 പേര്‍ രോഗമുക്തരായപ്പോള്‍ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,494 ആയി. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 120 പുരുഷന്‍മാരും 110 സ്ത്രീകളും പത്ത് വയസ്സിനു താഴെ 40 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 189
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 433
സര്‍ക്കാര്‍ ആശുപത്രികളില്‍ - 280
സ്വകാര്യ ആശുപത്രികളില്‍ - 475
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1176
കൂടാതെ 16,374 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,952 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 257 പേര്‍ ആശുപത്രിയിലും 1,695 പേര്‍ വീടുകളിലുമാണ്. 7,696 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,349 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,165 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 182 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,87,448 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Recommended Video
782 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,26,356 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 48 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഏങ്ങണ്ടിയൂര്‍, ഒരുമനയൂര്‍, തോളൂര്‍, അടാട്ട്, ആളൂര്‍, ആനന്ദപ്പുരം, കൊടകര, മറ്റത്തൂര്‍, വെറ്റിലപ്പാറ, വരവൂര്‍,എളനാട്, കൊണ്ടാഴി, തൃപ്രയാര്‍, ചേര്‍പ്പ്, ചൂണ്ടല്‍, കണ്ടാണശ്ശേരി എന്നിവിടങ്ങളില്‍ നാളെ (16/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പാതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലയില്‍ ഇതുവരെ 29,81,929 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 21,60,825 പേര്‍ ഒരു ഡോസ് വാക്‌സിനും, 8,21,104 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.












Click it and Unblock the Notifications