Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരിൽ 173 പേര്‍ക്ക് കൂടി കോവിഡ്, 199 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 1808 രോഗികള്‍ ചികിത്സയില്‍

തൃശ്ശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച (21/03/2021) 173 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 199 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1808 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 49 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,595 ആണ്. 1,00,075 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആള്‍ക്കും, ഉറവിടം അറിയാത്ത 02 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

covid

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 17 പുരുഷന്‍മാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 06 ആണ്‍കുട്ടികളും 06 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 75
2. വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 108
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 53
4. സ്വകാര്യ ആശുപത്രികളില്‍ - 52

കൂടാതെ 1347 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 136 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 31 പേര്‍ ആശുപത്രിയിലും 105 പേര്‍ വീടുകളിലുമാണ്. 4532 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2116 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2246 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 170 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

ജില്ലയില്‍ ഇതുവരെ ആകെ 11,05,152 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 419 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,58,423 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 11 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+