തൃശൂരില്‍ സമ്പര്‍ക്ക കേസുകള്‍ കുതിക്കുന്നു..! ഇന്ന് 16 കുട്ടികള്‍ക്ക് കൊവിഡ്, ജില്ലയില്‍ 2852 രോഗികൾ
തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച (21/09/2020) 183 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ജില്ലയില്‍ സമ്പര്‍ക്കം വഴി 179 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റര്‍-25, ജി.എച്ച് ക്ലസ്റ്റര്‍-1, മലങ്കര ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)-1, വാഴച്ചാല്‍ ഫോറസ്റ്റ് ക്ലസ്റ്റര്‍-1. മറ്റ് സമ്പര്‍ക്ക കേസുകള്‍-145. ആരോഗ്യ പ്രവര്‍ത്തകര്‍ -2. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 3 പേര്‍ക്കും വിദേശത്തുനിന്ന് എത്തിയവര്‍ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 13 പുരുഷന്‍മാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 8 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍ .
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 129, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-51, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-77, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-56, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-76, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-109, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-181, സി.എഫ്.എല്‍.ടി.സി കൊരട്ടി - 94, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍279, സി.എഫ്.എല്‍.ടി.സി നാട്ടിക -262, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-52, ജി.എച്ച് തൃശൂര്‍-16, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -57, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -21, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-13, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-51, മദര്‍ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-16, രാജ ആശുപത്രി ചാവക്കാട് - 1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ -7, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -2.
989 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 9717 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 200 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 1000 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 1233 സാമ്പിളുകളാണ് തിങ്കളാഴ്ചപരിശോധിച്ചത്. ഇതുവരെ ആകെ 130083 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 410 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 67 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. തിങ്കളാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.












Click it and Unblock the Notifications