Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡില്‍ തൃശൂര്‍ ജില്ലയ്ക്ക് ആശ്വാസം; ടിപിആര്‍ കുറയുന്നു, പുതിയ രോഗികളുടെ എണ്ണം കുറയുന്നു

തൃശൂര്‍ : കൊവിഡ് കേസുകളില്‍ തൃശൂര്‍ ജില്ലയ്ക്ക് ആശ്വാസം. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയില്‍ കുഞ്ഞുവരുന്നു. നേരത്തെ 23 ശതമാനത്തിന് മുകളിലായ കൊവിഡ് ടിപിആര്‍ 20 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. പുതിയതായി ജില്ലയില്‍ 1855 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളേക്കാള്‍ ഇരട്ടിയിലധികം പേര്‍ക്ക് രോഗമുക്തി നേടിയത് മറ്റൊരു ആശ്വാസമാണ്. 4764 പേര്‍ക്കാണ് ഇന്ന് കൊവിഡില്‍ നിന്ന് മുക്തി നേടിയത്.

kerala

ഇന്നത്തെ കൊവിഡ് കണക്കുകള്‍ പുറത്തുവന്നതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,034 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,83,609 ആണ്. 4,63,570 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 1,839 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 151 പുരുഷന്‍മാരും 163 സ്ത്രീകളും പത്ത് വയസ്സിനു താഴെ 84 ആണ്‍കുട്ടികളും 56 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ . മെഡിക്കല്‍ കോളേജില്‍ - 204
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 355
സര്‍ക്കാര്‍ ആശുപത്രികളില്‍ - 235
സ്വകാര്യ ആശുപത്രികളില്‍ - 419
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 801

കൂടാതെ 14,165 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,815 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 188 പേര്‍ ആശുപത്രിയിലും 1,627 പേര്‍ വീടുകളിലുമാണ്. 9,247 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,916 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 7,140 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 191 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,09,058 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

707 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,34,794 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 23 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ചാമക്കാല, തൈക്കാട്, പടിഞ്ഞാറെ വെമ്പല്ലൂര്‍, പടിയൂര്‍, കടപ്പുറം, മുല്ലശ്ശേരി, ആലപ്പാട്, അരിമ്പൂര്‍, പുന്നയൂര്‍, പൂന്നയൂര്‍ക്കുളം, വരവൂര്‍, ദേശമംഗലം എന്നിവിടങ്ങളില്‍ നാളെ (27 / 09 /2021 ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലയില്‍ ഇതുവരെ 32,07,053 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,44,967 പേര്‍ ഒരു ഡോസ് വാക്‌സിനും, 9,62,086 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+