തൃശ്ശൂർ ജില്ലയിൽ 1868 പേർക്ക് കൂടി കോവിഡ്, 521 പേര്‍ രോഗമുക്തരായി: ജില്ലയില്‍ 9089 പേര്‍ ചികിത്സയിൽ
തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9089 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,657 ആണ്. 1,06,918 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.36 % ആണ്.

ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 1833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 15 പേര്‍ക്കും, 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 115 പുരുഷന്‍മാരും 107 സ്ത്രീകളും പത്ത് വയസ്സിനു താഴെ 52 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 326
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 721
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 110
4. സ്വകാര്യ ആശുപത്രികളില്‍ - 358
കൂടാതെ 5706 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1396 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 309 പേര്‍ ആശുപത്രിയിലും 1087 പേര്‍ വീടുകളിലുമാണ്.












Click it and Unblock the Notifications