തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരില്‍ 195 പേര്‍ക്ക് കൂടി കോവിഡ്, 264 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 2851 രോഗികള്‍ ചികിത്സയില്‍

Google Oneindia Malayalam News

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (10/03/2021) 195 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 264 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2851 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 50 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,919 ആണ്.

thrissur

97,376 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 182 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 03 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 13 പുരുഷന്‍മാരും 17 സ്ത്രീകളും പത്ത് വയസ്സിനു താഴെ 01 ആണ്‍കുട്ടിയും 06 പെണ്‍കുട്ടികളുമുണ്ട്.

അൻവറിന്റെ കയ്യിലുള്ളത് രത്നങ്ങളും സ്വർണ്ണവും? അൻവറെത്തുന്നത് വിലപിടിപ്പുള്ള വസ്തുക്കളുമായിഅൻവറിന്റെ കയ്യിലുള്ളത് രത്നങ്ങളും സ്വർണ്ണവും? അൻവറെത്തുന്നത് വിലപിടിപ്പുള്ള വസ്തുക്കളുമായി

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 115
2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 389
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 59
4. സ്വകാര്യ ആശുപത്രികളില്‍ - 64

സിപിഎമ്മില്‍ അതൃപ്തികള്‍; കുറ്റ്യാടിയും വടകരയും ഉള്‍പ്പടെ 3 സീറ്റില്‍ വിജയം പ്രതീക്ഷിച്ച് യുഡിഎഫ്സിപിഎമ്മില്‍ അതൃപ്തികള്‍; കുറ്റ്യാടിയും വടകരയും ഉള്‍പ്പടെ 3 സീറ്റില്‍ വിജയം പ്രതീക്ഷിച്ച് യുഡിഎഫ്

കൂടാതെ 2029 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 242 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 51 പേര്‍ ആശുപത്രിയിലും 191 പേര്‍ വീടുകളിലുമാണ്. 5711 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3532 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1762 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 417 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 10,42,009 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 535 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,53,551 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 10 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

തൃത്താല പിടിക്കാന്‍ തുറുപ്പുചീട്ടിറക്കി സിപിഎം; എംബി രാജേഷ്-ബല്‍റാം പോരാട്ടം കനക്കും, സാധ്യത ആര്‍ക്ക്തൃത്താല പിടിക്കാന്‍ തുറുപ്പുചീട്ടിറക്കി സിപിഎം; എംബി രാജേഷ്-ബല്‍റാം പോരാട്ടം കനക്കും, സാധ്യത ആര്‍ക്ക്

മുരളീധരനല്ല, നേമത്ത് ഉമ്മന്‍ചാണ്ടി?; കേരളത്തെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, ഗുണം സംസ്ഥാനത്തുടനീളംമുരളീധരനല്ല, നേമത്ത് ഉമ്മന്‍ചാണ്ടി?; കേരളത്തെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, ഗുണം സംസ്ഥാനത്തുടനീളം

Thrissur
English summary
Kerala Covid Update: Today 195 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X