Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരില്‍ 203 പേര്‍ക്ക് കൂടി കോവിഡ്, 244 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 1919 രോഗികള്‍ ചികിത്സയില്‍

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (19/03/2021) 203 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 244 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1919 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 42 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,256 ആണ്. 99,628 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 ആള്‍ക്കും, രോഗ ഉറവിടം അറിയാത്ത 03 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

covid

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 20 പുരുഷന്‍മാരും 17 സ്ത്രീകളും പത്ത് വയസ്സിനു താഴെ 07 ആണ്‍കുട്ടികളും 03 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 80
2. വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 126
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 54
4. സ്വകാര്യ ആശുപത്രികളില്‍ - 47
കൂടാതെ 1409 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

133 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 32 പേര്‍ ആശുപത്രിയിലും 101 പേര്‍ വീടുകളിലുമാണ്. 5902 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3006 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2619 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 277 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 10,94,015 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 484 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,57,532 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 06 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം I ഡോസ് II ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 41,299 31,766
2. മുന്നണി പോരാളികള്‍ 9,703 2,289
3. പോളിംഗ് ഓഫീസര്‍മാര്‍ 21,492 1
4. 45-59 വയസ്സിന് ഇടയിലുളളവര്‍ 3,999 -
5. 60 വയസ്സിന് മുകളിലുളളവര്‍ 75,907

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+