Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ കൊവിഡ് ടിപിആര്‍ 24ന് മുകളില്‍; ജില്ലയില്‍ 2266 പുതിയ രോഗികള്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. ഇന്ന് 20ന് മുകളിലാണ് ജില്ലയിലെ ടിപിആര്‍ നിരക്ക്. 24.07 ശതമാനം ടി പി ആര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്ന് 2266 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 20,900 പേരാണ് ജില്ലയില്‍ ആകെ ചികിത്സയില്‍ കഴിയുന്നത്. പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവന്നതോടെ തൃശൂര്‍ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,74,136 ആയി. 4,51,268 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഇതിനിടെ സംസ്ഥാനത്ത് ഇന്ന് 19675 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ജില്ലകളുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ തൃശൂര്‍ മൂന്നാം സ്ഥാനത്താണ്. എറണാകുളം 2792, തിരുവനന്തപുരം 2313, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

covid

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 2,254 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 188 പുരുഷന്‍മാരും 169 സ്ത്രീകളും പത്ത് വയസ്സിനു താഴെ 72 ആണ്‍കുട്ടികളും 82 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 193
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 329
സര്‍ക്കാര്‍ ആശുപത്രികളില്‍ - 273
സ്വകാര്യ ആശുപത്രികളില്‍ - 489
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 888

കൂടാതെ 16,462 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,844 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 231 പേര്‍ ആശുപത്രിയിലും 1,613 പേര്‍ വീടുകളിലുമാണ്. 9,416 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,374 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,779 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 263 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,64,405 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

717 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,31,468 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 40 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. മുണ്ടത്തിക്കോട്, പൂക്കോട്, പടിയൂര്‍, പരിയാരം, തോന്നൂര്‍ക്കര, മാടവന, മതിലകം, കാട്ടൂര്‍, ചേര്‍പ്പ്, അന്തിക്കാട്, മണലൂര്‍, ഒല്ലൂര്‍, വല്ലചിറ, എലിഞ്ഞിപ്ര, നാലുക്കെട്ട് എന്നിവിടങ്ങളില്‍ നാളെ (23/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലയില്‍ ഇതുവരെ 31,69,450 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,33,568 പേര്‍ ഒരു ഡോസ് വാക്‌സിനും, 9,35,882 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

Recommended Video

cmsvideo
    UK approved covishield vaccine | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+