തൃശൂരില്‍ 2000ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍; 16 കടന്ന് ടിപിആര്‍ നിരക്ക്, ആശങ്ക ഉയരുന്നു
തൃശൂര്‍: ജില്ലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം ജില്ലയില്‍ 2287 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2659 പേരാണ് രോഗമുക്തരായത്. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,149 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 117 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,24,291 ആണ്. 3,11,346 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.67% ആണ്.

ജില്ലയില്‍ 13,721 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,448 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,103 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 170 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 24,25,597 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 160 പുരുഷന്‍മാരും 159 സ്ത്രീകളും പത്ത് വയസ്സിനു താഴെ 78 ആണ്‍കുട്ടികളും 89 പെണ്‍കുട്ടികളുമുണ്ട്.
Recommended Video
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications