തൃശൂരില്‍ ടിപിആര്‍ ഇന്നും 20ന് മുകളില്‍; രണ്ടായിരത്തില്‍ കൂടുതല്‍ രോഗികള്‍, 21475 പേർ ചികിത്സയിൽ
തൃശൂര്‍: ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ജില്ലയില്‍ ഇന്നും 20.97 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ രണ്ടാം സ്ഥാനമാണ് തൃശൂര്. 2329 പേര്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്, 2626. കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കണക്ക്.
അതേസമയം, ഇന്ന് തൃശൂരില്‍ 2,640 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,475 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,64,903 ആണ്. 4,41,481 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.97% ആണ്.

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 164 പുരുഷന്‍മാരും 179 സ്ത്രീകളും പത്ത് വയസ്സിനു താഴെ 64 ആണ്‍കുട്ടികളും 82 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 203
വിവിധകോവിഡ് ഫസ്റ്റ ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 366
സര്‍ക്കാര്‍ ആശുപത്രികളില്‍ - 270
സ്വകാര്യ ആശുപത്രികളില്‍ - 484
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 977
കൂടാതെ 16 ,846 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 4,011 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 272 പേര്‍ ആശുപത്രിയിലും 3,739 പേര്‍ വീടുകളിലുമാണ്. 11 ,103 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,909 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 7,933 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 261 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,24,385 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Recommended Video
733 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,28,469 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 29 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. എരുമപ്പെട്ടി, പഴഞ്ഞി, വില്‍വട്ടം/മാടക്കത്തറ, ആലപ്പാട് എന്നിവിടങ്ങളില്‍ നാളെ ( 19 /09 /2021 ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ് - 19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലയില്‍ ഇതുവരെ 31,20,462 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,16,949 പേര്‍ ഒരു ഡോസ് വാക്‌സിനും, 9,03,513 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.












Click it and Unblock the Notifications