തൃശൂരില്‍ 244 പേര്‍ക്ക് കൂടി കോവിഡ്; 272 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 2925 രോഗികള്‍ ചികിത്സയില്‍
തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (09/03/2021) 244 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 272 പേര്‍ രോഗമുക്തരായി ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2925 ആണ്. തൃശൂര്‍ സ്വദേശികളായ 53 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,724 ആണ്.

97,112 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 27 പുരുഷന്‍മാരും 13 സ്ത്രീകളും പത്ത് വയസ്സിനു താഴെ 07 ആണ്‍കുട്ടികളും 09 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
1. തൃശ്ശൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ - 118
2. വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 395
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 55
4. സ്വകാര്യ ആശുപത്രികളില്‍ - 70
കൂടാതെ 2043 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 94 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 45 പേര്‍ ആശുപത്രിയിലും 49 പേര്‍ വീടുകളിലുമാണ്. 6105 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3676 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 2150 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 279 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 10,36,298 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 631 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,53,016 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 11 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സലിംഗ് നല്‍കി.












Click it and Unblock the Notifications