Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗം കുറയുന്നില്ല; തൃശൂരില്‍ 2000 മുകളില്‍ കൊവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.26%

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. ഇന്നും 20000ല്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. തൃശൂരില്‍ ഇന്ന് 2465 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2487 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,070 ആണ്.

തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,57,485 ആണ്. 3,44,573 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.26% ആണ്.

kerala

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 2,441 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ട് പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 164 പുരുഷന്‍മാരും 174 സ്ത്രീകളും 10 വയസ്സിനു താഴെ 88 ആണ്‍കുട്ടികളും 89 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 231
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ - 611
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 356
4. സ്വകാര്യ ആശുപത്രികളില്‍ - 487
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 798
കൂടാതെ 6, 122 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

3,150 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 346 പേര്‍ ആശുപത്രിയിലും 2,804 പേര്‍ വീടുകളിലുമാണ്. 14,284 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,034 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,033 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 217 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 26,34,871 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

1,476 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,90,398 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 117 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

എളവളളി, പുത്തന്‍ചിറ, പാറളം, ചേര്‍പ്പ്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, തോന്നൂര്‍ക്കര, എളനാട്, ദേശമംഗലം എന്നിവിടങ്ങളില്‍ നാളെ (13/08/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
1 . ആരോഗ്യപ്രവര്‍ത്തകര്‍ 49,455 41,730
2 . മുന്നണി പോരാളികള്‍ 39,542 27,316
3 . 18 - 44 വയസ്സിന് ഇടയിലുളളവര്‍ 3,78,021 41,383
4 . 45 വയസ്സിന് മുകളിലുളളവര്‍ 9,47,048 4,83,491
ആകെ 14,14,066 5,93,920

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+