Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 2481 പേര്‍ക്ക് കൂടി കോവിഡ്, 6814 പേര്‍ രോഗമുക്തരായി: ജില്ലയില്‍ 26130 രോഗികള്‍ ചികിത്സയില്‍

തൃശ്ശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച (21/05/2021) 2481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6814 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,130 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,16,884 ആണ്. 1,89,500 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

covid

ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.43% ആണ്. ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 2468 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 179 പുരുഷന്‍മാരും 196 സ്ത്രീകളും പത്ത് വയസ്സിനു താഴെ 101 ആണ്‍കുട്ടികളും 101 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 447
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 939
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 357
4. സ്വകാര്യ ആശുപത്രികളില്‍ - 913
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1214

കൂടാതെ 19,779 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2233 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 436 പേര്‍. ആശുപത്രിയിലും 1797 പേര്‍ വീടുകളിലുമാണ്. 9,758 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,800 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,792 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 166 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 16,45,810 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 492 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,93,882 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 128 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+