Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ കൊവിഡ് കേസുകള്‍ കുറയുന്നില്ല; ടിപിആര്‍ 15ന് മുകളില്‍, ജില്ലയില്‍ 11,418 പേര്‍ ചികിത്സയില്‍

തൃശൂര്‍: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസവും 20,000 കൂടുതല്‍ കൊവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തൃശൂര്‍ ജില്ലയിലും കൊവിഡ് കേസുകള്‍ കുറയുന്നില്ല. ജില്ലയില്‍ കഴിഞ്ഞ ദിവസം 2693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2432 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,418 ആണ്.

covid

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,984 ആണ്. 3,13,778 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.23% ആണ്.

17,687 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 11,285 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,212 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 190 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 24,43,284 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

1,571 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,73,225 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 37 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+