Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരിൽ 280 പേര്‍ക്ക് കൂടി കോവിഡ്, 175 പേര്‍ രോഗമുക്തരായി; ജില്ലയിൽ 1852 രോഗികൾ

തൃശ്ശൂര്‍: ജില്ലയിൽ ബുധനാഴ്ച്ച (07/04/2021) 280 പേര്‍ക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു; 175 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1852 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 62 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,717 ആണ്. 1,03166 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

covid

ജില്ലയിൽ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 268 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 23 പുരുഷന്‍മാരും 19 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ - 120
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ - 107
സര്‍ക്കാര്‍ ആശുപത്രികളിൽ - 38
സ്വകാര്യ ആശുപത്രികളിൽ - 109

കൂടാതെ 1199 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 286 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 64 പേര്‍ ആശുപത്രിയിലും 222 പേര്‍ വീടുകളിലുമാണ്. 5156 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3158 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1733 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 235പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,87532 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 340 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,66,187 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 02 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+