Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 2888 പേര്‍ക്ക് കൂടി കോവിഡ്, 4844 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 35626 രോഗികള്‍ ചികിത്സയില്‍

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (19/05/2021) 2888 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4844 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 35,626 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 83 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,12,172 ആണ്. 1,75,354 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

covid

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.03% ആണ്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 2870 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 191 പുരുഷന്‍മാരും 217 സ്ത്രീകളും പത്ത് വയസ്സിനു താഴെ 118 ആണ്‍കുട്ടികളും 102 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 482
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 1020
സര്‍ക്കാര്‍ ആശുപത്രികളില്‍ - 393
സ്വകാര്യ ആശുപത്രികളില്‍ - 959
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1154
കൂടാതെ 28,730 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

2,322 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 488 പേര്‍ ആശുപത്രിയിലും 1834 പേര്‍ വീടുകളിലുമാണ്.
12,018 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 7,647 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,184 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 187 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 16,25,355 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 603 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,92,855 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 72 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+