തൃശൂരില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്നു; 2952 പേര്‍ക്ക് രോഗം, 614 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച (23/04/2021) 2952 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 614 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,460 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,683 ആണ്. 1,08,563 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.20% ആണ്. ജില്ലയില്‍ വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 2920 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 13 പേര്‍ക്കും, 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 188 പുരുഷന്‍മാരും 171 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 94 ആണ്‍കുട്ടികളും 71 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 388
വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 938
സര്‍ക്കാര്‍ ആശുപത്രികളില്‍ - 162
സ്വകാര്യ ആശുപത്രികളില്‍ - 458
കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍
കൂടാതെ 10,562 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2783 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 267 പേര്‍ ആശുപത്രിയിലും 2516 പേര്‍ വീടുകളിലുമാണ്. 10,850 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 6480 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4097 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 273 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 13,03,458 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
735 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,73,162 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 43 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
......
ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍
1. ആരോഗ്യപ്രവര്‍ത്തകര്‍
ഫസ്റ്റ്‌ഡോസ് 44,796
സെക്കന്റ് ഡോസ് 35,642
2. മുന്നണി പോരാളികള്‍
ഫസ്റ്റ് ഡോസ് 11,068
സെക്കന്റ്‌ഡോസ് 10,397
3. പോളിംഗ് ഓഫീസര്‍മാര്‍
ഫസ്റ്റ്‌ഡോസ് 24,437
സെക്കന്റ് ഡോസ് 8,288
4. 45-59 വയസ്സിന് ഇടയിലുളളവര്‍
ഫസ്റ്റ് ഡോസ് 1,71,510
സെക്കന്റ് ഡോസ് 5,686
5. 60 വയസ്സിന് മുകളിലുളളവര്‍
ഫസ്റ്റ് ഡോസ് 2,90,348
സെക്കന്റ് ഡോസ് 23,908
ആകെ
ഫസ്റ്റ് ഡോസ് 5,42,159
സെക്കന്റ്‌ഡോസ് 83,92
മാലാഖയെ പോലെ തിളങ്ങി തേജസ്വി മാഡിവാഡയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications