Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ആശങ്ക: ഇന്ന് സ്ഥിരീകരിച്ച 296 കേസുകളില്‍ 293 പേര്‍ക്കും സമ്പര്‍ക്കം വഴി, ആകെ 2375 രോഗികൾ

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (17/09/2020) 296 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2375. തൃശൂര്‍ സ്വദേശികളായ 37 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7683 ആണ്. 5234 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി ആകെ 293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: കെ.എം.ജെ-12, എലൈറ്റ് ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍ 1)5, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റര്‍-3, കല്യാണ്‍ തൃശൂര്‍-3, കെ.ഇ.പി.എ ക്ലസ്റ്റര്‍ -2, ദയ ക്ലസ്റ്റര്‍ ആരോഗ്യ പ്രവര്‍ത്തകര്‍-1. ആരോഗ്യ പ്രവര്‍ത്തകര്‍ 7, മറ്റ് സമ്പര്‍ക്ക കേസുകള്‍ 255. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 2 പേര്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 60 വയസ്സിനുമുകളില്‍ 15 പുരുഷന്‍മാരും 31 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-115, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-35, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-33, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-58, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 50, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-212, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-68, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-174, സി.എഫ്.എല്‍.ടി.സി കൊരട്ടി-98, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍262, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-36, ജി.എച്ച് തൃശൂര്‍-13, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-26, ചാവക്കാട് താലൂക്ക് ആശുപത്രി-21, ചാലക്കുടി താലൂക്ക് ആശുപത്രി-20, കുന്നംകുളം താലൂക്ക് ആശുപത്രി-11, ജി.എച്ച്. ഇരിങ്ങാലക്കുട-16, അമല ആശുപത്രി-5, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -33, മദര്‍ ആശുപത്രി -3, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-20, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് - 1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 4, സി.എഫ്.എല്‍.ടി.സി നാട്ടിക -81.

777 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 9677 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 172 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച 1545 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 1983 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 121176 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വ്യാഴാഴ്ച 409 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 91 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വ്യാഴാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+