തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 320 പേര്‍ക്ക് കൂടി കോവിഡ്, 207 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 2923 രോഗികള്‍ ചികിത്സയില്‍

Google Oneindia Malayalam News

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (12/04/2021) 320 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2923 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,797 ആണ്. 1,04,205 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

thrissur

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 305 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 08 പേര്‍ക്കും, 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 35 പുരുഷന്‍മാരും 18 സ്ത്രീകളും പത്ത് വയസ്സിനു താഴെ 07 ആണ്‍കുട്ടികളും 04 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 165
2. വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 222
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 68
4. സ്വകാര്യ ആശുപത്രികളില്‍ - 159

കൂടാതെ 1989 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 436 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 132 പേര്‍ ആശുപത്രിയിലും 304 പേര്‍ വീടുകളിലുമാണ്. 3650 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2076 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1418 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 156 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 12,13,925 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 384 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,67,902 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 04 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ബിഗ് ബോസ് ഹൗസിൽ വലിയ കൊടുങ്കാറ്റ് സംഭവിക്കും; അവർ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്; മണിക്കുട്ടനോട് സൂര്യബിഗ് ബോസ് ഹൗസിൽ വലിയ കൊടുങ്കാറ്റ് സംഭവിക്കും; അവർ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്; മണിക്കുട്ടനോട് സൂര്യ

സംസ്ഥാനത്ത് 5692 പേര്‍ക്ക് കൂടി കോവിഡ്, 2474 പേര്‍ക്ക് രോഗമുക്തി; കോഴിക്കോട് മാത്രം 1010 കേസുകള്‍സംസ്ഥാനത്ത് 5692 പേര്‍ക്ക് കൂടി കോവിഡ്, 2474 പേര്‍ക്ക് രോഗമുക്തി; കോഴിക്കോട് മാത്രം 1010 കേസുകള്‍

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് 2021: മമത ക്ലീൻ ബൗൾഡായി, അവരുടെ ടീമിന് കളം വിടാമെന്ന് പ്രധാനമന്ത്രിപശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് 2021: മമത ക്ലീൻ ബൗൾഡായി, അവരുടെ ടീമിന് കളം വിടാമെന്ന് പ്രധാനമന്ത്രി

Thrissur
English summary
Kerala Covid Update: Today 320 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X