തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 3280 പേര്‍ക്ക് കൂടി കോവിഡ്, 2076 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 51126 രോഗികള്‍ ചികിത്സയില്‍

Google Oneindia Malayalam News

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (10/05/2021) 3280 പേര്‍ക്ക് കൂടി കോവി ഡ്-19 സ്ഥിരീകരിച്ചു; 2076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത
രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,84,512 ആണ്. 1,32,435 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 33.07% ആണ്.

covid

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 3249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 237 പുരുഷന്‍മാരും 254 സ്ത്രീകളും പത്ത് വയസ്സിനു താഴെ 108 ആണ്‍കുട്ടികളും 97 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 529
2. വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 1179
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 363
4. സ്വകാര്യ ആശുപത്രികളില്‍ - 953
കൂടാതെ 44822 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3757 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 492 പേര്‍
ആശുപത്രിയിലും 3265 പേര്‍ വീടുകളിലുമാണ്. 9,917 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,730 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,052 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 135 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 15,18,984 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

759 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,85,835 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 33 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

Recommended Video

cmsvideo
DRDO's anti covid drug is ready to roll out soon

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

വിഭാഗം ഫസ്റ്റ് ഡോസ് - സെക്കന്റ് ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 45,172 - 38,520
2. മുന്നണി പോരാളികള്‍ 11,655 - 12,229
3. പോളിംഗ് ഓഫീസര്‍മാര്‍ 24,526 - 11,323
4. 45-59 വയസ്സിന് ഇടയിലുളളവര്‍ 2,02,152 - 13,730
5. 60 വയസ്സിന് മുകളിലുളളവര്‍ 3,04,503 - 76,918
ആകെ 5,85,008 - 1,52,720

ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Thrissur
English summary
Kerala Covid Update: Today 3280 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X