Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡില്‍ 300 കടന്ന് തൃശൂര്‍, 10 വയസിന് താഴെയുള്ള 23 കുട്ടികള്‍ക്ക് രോഗം, 2709 പേര്‍ ചികിത്സയില്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച (1992020) 351 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 190 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2709 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8360 ആണ്. 5566 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

ജില്ലയില്‍ ശനിയാഴ്ച സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 7 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: അമല ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍): 2, വൈമാള്‍ ക്ലസ്റ്റര്‍: 2, ആരോഗ്യ പ്രവര്‍ത്തകര്‍ -11, മറ്റ് സമ്പര്‍ക്ക കേസുകള്‍ - 324, വിദേശത്തുനിന്ന് എത്തിയവര്‍-1, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍-4. രോഗബാധിതരില്‍ 60 വയസ്സിനു മുകളില്‍ 23 പുരുഷന്‍മാരും 18 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 14 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍. ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 126, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-43, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -44, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -61, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് - 34, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-142, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-118, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-163, സി.എഫ്.എല്‍.ടി.സി കൊരട്ടി - 99, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ - 286, സി.എഫ്.എല്‍.ടി.സി നാട്ടിക 172, എം. എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ -44, ജി.എച്ച് തൃശൂര്‍ -17, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -46, ചാവക്കാട് താലൂക്ക് ആശുപത്രി -34, ചാലക്കുടി താലൂക്ക് ആശുപത്രി -16, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-9, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-44, മദര്‍ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-16, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി-1, രാജാ ആശുപത്രി ചാവക്കാട്-1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ -7,

സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -2 915 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 9783 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 268 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 2512 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2975 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 126,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 392 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 91 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗസിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 239 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+