തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 3587 പേര്‍ക്ക് കൂടി കോവിഡ്, 2403 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 55033 രോഗികള്‍ ചികിത്സയില്‍

Google Oneindia Malayalam News

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (13/05/2021) 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 55,033 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,95,375 ആണ്. 1,39,318 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

covid

അതിതീവ്ര മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ടിന് പിന്നാലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, ഈ ജില്ലക്കാർ ശ്രദ്ധിക്കുകഅതിതീവ്ര മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ടിന് പിന്നാലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, ഈ ജില്ലക്കാർ ശ്രദ്ധിക്കുക

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.77% ആണ്. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 3562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 13 പേര്‍ക്കും, 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനു മുകളില്‍ 260 പുരുഷന്‍മാരും 295 സ്ത്രീകളും പത്ത് വയസ്സിനു താഴെ 132 ആണ്‍കുട്ടികളും 123 പെണ്‍കുട്ടികളുമുണ്ട്.

കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം കൂട്ടുകാരി കൊത്തിപ്പോയോ; സൂര്യയുടെ കുശുമ്പ് ചര്‍ച്ചയാക്കി പ്രേക്ഷകര്‍കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം കൂട്ടുകാരി കൊത്തിപ്പോയോ; സൂര്യയുടെ കുശുമ്പ് ചര്‍ച്ചയാക്കി പ്രേക്ഷകര്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജി - 526
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 1268
സര്‍ക്കാര്‍ ആശുപത്രികളില്‍ - 372
സ്വകാര്യ ആശുപത്രികളില്‍ - 1019

പഞ്ചാബില്‍ കളി മാറ്റി ക്യാപ്റ്റന്‍, സിദ്ദുവിനെ പുറത്താവും? മന്ത്രിമാരെ കളത്തിലിറക്കി അമരീന്ദര്‍പഞ്ചാബില്‍ കളി മാറ്റി ക്യാപ്റ്റന്‍, സിദ്ദുവിനെ പുറത്താവും? മന്ത്രിമാരെ കളത്തിലിറക്കി അമരീന്ദര്‍

കൂടാതെ 48,261 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 4007 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 483 പേര്‍ ആശുപത്രിയിലും 3524 പേര്‍ വീടുകളിലുമാണ്. 13,918 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 7,953 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,580 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 385 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 15,59,761 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ബിജെപി വീണത് പരാജയത്തിന്‍റെ പടുകുഴിയില്‍; 17 മണ്ഡ‍ലങ്ങളില്‍ കുറഞ്ഞത് പതിനായിരത്തിലേറെ വോട്ടുകള്‍ബിജെപി വീണത് പരാജയത്തിന്‍റെ പടുകുഴിയില്‍; 17 മണ്ഡ‍ലങ്ങളില്‍ കുറഞ്ഞത് പതിനായിരത്തിലേറെ വോട്ടുകള്‍

Recommended Video

cmsvideo
Kerala not in list for covaxin's direct supply | Oneindia Malayalam

814 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,88,553 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 96 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Thrissur
English summary
Kerala Covid Update: Today 3587 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X