Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഇന്ന് 3000ല്‍ കൂടുതല്‍ രോഗികള്‍, 1532 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (05/05/2021) 3731 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1532 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 41,708 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,65,924 ആണ്. 1,123,388 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

covid

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.13% ആണ്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 3705 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 13 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 271 പുരുഷന്‍മാരും 302 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 122 ആണ്‍കുട്ടികളും 83 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 479
വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 1170
സര്‍ക്കാര്‍ ആശുപത്രികളില്‍ - 328
സ്വകാര്യ ആശുപത്രികളില്‍ - 851

കൂടാതെ 35,149 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 3581 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 468 പേര്‍ ആശുപത്രിയിലും 3113 പേര്‍ വീടുകളിലുമാണ്. 14,276 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 10,644 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3313 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 319 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 14,54,554 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

832 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,81,797 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 67 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍
1. ആരോഗ്യപ്രവര്‍ത്തകര്‍
ഫസ്റ്റ്‌ഡോസ് 45,052
സെക്കന്റ് ഡോസ് 37,403
2. മുന്നണി പോരാളികള്‍
ഫസ്റ്റ് ഡോസ് 11,341
സെക്കന്റ്‌ഡോസ് 11,663
3. പോളിംഗ് ഓഫീസര്‍മാര്‍
ഫസ്റ്റ്‌ഡോസ് 24,526
സെക്കന്റ് ഡോസ് 10,718
4. 45-59 വയസ്സിന് ഇടയിലുളളവര്‍
ഫസ്റ്റ് ഡോസ് 1,97,833
സെക്കന്റ് ഡോസ് 10,972
5. 60 വയസ്സിന് മുകളിലുളളവര്‍
ഫസ്റ്റ് ഡോസ് 3,02,484
സെക്കന്റ് ഡോസ് 53,150
ആകെ
ഫസ്റ്റ് ഡോസ് 5,81,236
സെക്കന്റ്‌ഡോസ് 1,23,906

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+