തൃശൂരിൽ 3753 പേർക്ക് കൂടി കൊവിഡ്, 1929 പേർക്ക് രോഗമുക്തി, ജില്ലയിൽ 49,958 രോഗികൾ ചികിത്സയിൽ
തൃശ്ശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1929 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49,958 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയി കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,81,232 ആണ്. 1,30359 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.34% ആണ്.

ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 3730 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും, 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരി 60 വയസ്സിനു മുകളില്‍ 259 പുരുഷന്‍മാരും 311 സ്ത്രീകളും പത്ത് വയസ്സിനു താഴെ 124 ആണ്‍കുട്ടികളും 99 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 563
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 1122
സര്‍ക്കാര്‍ ആശുപത്രികളില്‍ - 341
സ്വകാര്യ ആശുപത്രികളില്‍ - 916
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
കൂടാതെ 43263 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 4244 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 475 പേര്‍ ആശുപത്രിയിലും 3769 പേര്‍ വീടുകളിലുമാണ്. 11,974 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6002 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5533 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 439 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 1509067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 754 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,85,076 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 70 പേര്‍ക്ക് സൈക്കോ സോഷ്യ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications