Get Updates
Get notified of breaking news, exclusive insights, and must-see stories!

383ല്‍ 365 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ്: 23 കുട്ടികള്‍ക്കും രോഗം, തൃശൂരിൽ 4251 രോഗികള്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 383 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4251 ആണ്. തൃശൂര്‍ സ്വദേശികളായ 125 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12348 ആണ്. അസുഖബാധിതരായ 7599 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

തിങ്കളാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 6 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ ഇവയാണ്: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 3, ബി.ആര്‍.ഡി കുന്നംകുളം ക്ലസ്റ്റര്‍ 2, ജനറല്‍ ഹോസ്പിറ്റല്‍ തൃശൂര്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം ക്ലസ്റ്റര്‍ 1, മെഡിക്കല്‍ കോളജ് ക്ലസ്റ്റര്‍ 1, സീതാറാം കൊട്ടേക്കാട് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 342. കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ്ലൈന്‍ വര്‍ക്കര്‍ക്കും വിദേശത്തുനിന്ന് വന്ന 10 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 8 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളില്‍ 60 വയസ്സിന് മുകളില്‍ 31 പുരുഷന്‍മാരും 21 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കല്‍ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 210, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 35, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-71, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 75, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-127, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-176, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-251, സി.എഫ്.എല്‍.ടി.സി കൊരട്ടി - 75, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍358, സി.എഫ്.എല്‍.ടി.സി നാട്ടിക -483, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-64, ജി.എച്ച് തൃശൂര്‍-17, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -64, ചാവക്കാട് താലൂക്ക് ആശുപത്രി -38, ചാലക്കുടി താലൂക്ക് ആശുപത്രി -12, കുന്നംകുളം താലൂക്ക് ആശുപത്രി -16, ജി.എച്ച്.

ഇരിങ്ങാലക്കുട -18, ഡി.എച്ച്. വടക്കാഞ്ചേരി -10, അമല ആശുപത്രി-39, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -71, മദര്‍ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-1, ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -2, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 4, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -1, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 8, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 5, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-2. 1964 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

9688 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 285 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 528 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 840 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 148617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. തിങ്കളാഴ്ച 414 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 52 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. തിങ്കളാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 340 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+