Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂര്‍ ജില്ലയില്‍ 386 പേര്‍ക്ക് കൂടി കോവിഡ്, 351 പേര്‍ രോഗമുക്തരായി: ജില്ലയില്‍ 3813 രോഗികള്‍

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (23/02/2021) 386 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 351 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3813 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,004 ആണ്. 92,515 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

covid

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 യസ്സിനുമുകളില്‍ 38 പുരുഷന്‍മാരും 28 സ്ത്രീകളും പത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 172
2. വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 380
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 74
4. സ്വകാര്യ ആശുപത്രികളില്‍ - 120

Recommended Video

cmsvideo
    New mutant strain virus in india

    കൂടാതെ 2681 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 128 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 56 പേര്‍ ആശുപത്രിയിലും 72 പേര്‍ വീടുകളിലുമാണ്. 6920 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4670 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1726 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 524 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 9,54,571 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 435 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,41,974 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 17 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+