തൃശൂര്‍ ജില്ലയില്‍ 425 പേര്‍ക്ക് കൂടി കോവിഡ്; 892 പേര്‍ രോഗമുക്തരായി, ജില്ലയില്‍ 8388 രോഗികള്‍
തൃശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച (15/11/2020) 425 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 892 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8388 ആണ്. തൃശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 51168 ആണ്. 42396 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 413 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 33 പുരുഷന്‍മാരും 31 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍ - 236
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -36
3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ - സി.ഡി മുളങ്കുന്നത്തുകാവ് - 16
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂര്‍-43
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂര്‍- 57
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-133
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-127
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-143
9. സി.എഫ്.എല്‍.ടി.സി കൊരട്ടി - 36
10. പി.സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍-311
11. സി.എഫ്.എല്‍.ടി.സി, നാട്ടിക -353
12. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-155
13. സെന്‍ട്രല്‍ പ്രിസന്‍ ആന്റ് കറക്ഷന്‍ സെന്റര്‍ വിയ്യൂര്‍-20
14. ജനറല്‍ ആശുപത്രി തൃശൂര്‍-41
15. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -31
16. ചാവക്കാട് താലൂക്ക് ആശുപത്രി -29
17. ചാലക്കുടി താലൂക്ക് ആശുപത്രി -11
18. കുന്നംകുളം താലൂക്ക് ആശുപത്രി -15
19. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -19
20. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
21. എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-55
22. അമല ആശുപത്രി-47
23. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -50
24. മദര്‍ ആശുപത്രി -13
25. തൃശൂര്‍ കോ-ഓപറേറ്റീവ് ആശുപത്രി -05
26. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ -04
27. ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -09
28. രാജാ ആശുപത്രി ചാവക്കാട് - 10
29. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ - 18
30. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -06
31. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 10
32. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 03
33. സെന്റ് ആന്റണിസ് പഴുവില്‍ - 09
34. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 00
35. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 03
36. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-06
37. ആത്രേയ ഹോസ്പിറ്റല്‍ തൃശൂര്‍-02
38. പാലസ് ഹോസ്പിറ്റല്‍ പോട്ട -01
39. മോഡേണ്‍ ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ -01
5863 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ഞായറാഴ്ച 771 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 224 പേര്‍ ആശുപത്രിയിലും 547 പേര്‍ വീടുകളിലുമാണ്. മൊത്തം 5368 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4463 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 781 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 124 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 3,90,211 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
365 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,04,247 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 310 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.












Click it and Unblock the Notifications